ADVERTISEMENT

കാസർകോട് ∙ എസ്എസ്എൽസി പരീക്ഷ അവസാനിച്ചപ്പോൾ എഴുതാൻ ജില്ലയിൽ റജിസ്റ്റർ ചെയ്ത 20, 573 പേരിൽ എഴുതാൻ സാധിക്കാത്തത് എട്ടോളം പേർക്ക് മാത്രം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ റജിസ്റ്റർ ചെയ്ത 9044 വിദ്യാർഥികളിൽ 100% പേരും എല്ലാം പരീക്ഷകൾ എഴുതിയപ്പോഴാണ് കാസർകോട് വിദ്യാഭ്യാസ ജില്ലയിലാണ് എട്ടോളം പേർ പരീക്ഷ വിവിധ പരീക്ഷകൾ എഴുതാതിരുന്നതെന്ന് അധികൃതർ അറിയിച്ചു. 

ഇതിനിടെഒരു പെൺകുട്ടി അസുഖത്തെ തുടർന്നു മരിച്ചു. മറ്റൊരു കുട്ടി വിഷം അകത്ത് ചെന്നു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്. ജില്ലയിലെ അതിർത്തി പ്രദേശത്തെ ഒരു പെൺകുട്ടി ഒരു പരീക്ഷയും എഴുതിയില്ല. സ്കൂളിലെ അധ്യാപകരും പൊലീസും പരീക്ഷാർഥിയുടെ വീട്ടിൽ പോയിരുന്നുവെങ്കിലും ആത്മഹത്യഭീഷണി മുഴക്കുകയായിരുന്നു. അവസാന പരീക്ഷയുടെ തലേന്നാണു നഗരത്തിനടുത്തെ ഒരു സ്കൂളിലെ ഒരു പെൺകുട്ടി വിഷം അകത്ത് ചെന്നു ആശുപത്രിയിലായത്.

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ തുടങ്ങിയ മാർച്ച് 4ന് അ‍ഞ്ചും 6നു നാലും 11നു ആറും 13ന് നാലും 15നു എട്ടും  18ന് ആറും 20നു ആറും 22നു അഞ്ചും 25ന് ഏഴു വിദ്യാർഥികളുമാണ് പരീക്ഷ എഴുതാതിരുന്നത്.  24 ക്ലസ്റ്ററുകളിലായി 157 പരീക്ഷാ കേന്ദ്രങ്ങളിലായാണ് ജില്ലയിൽ പൊതുപരീക്ഷ നടന്നത്.  കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 5479 പെൺകുട്ടികൾ ഉൾപ്പെടെ 11529 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 4685 ആൺകുട്ടികൾ അടക്കം 9044 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com