കാസർകോട് ജില്ലയിൽ ഇന്ന് (28-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ കേരള സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐസിഎസ്ആർ) 2024 - 2025 റഗുലർ ബാച്ചിലേക്കു സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. https://kscsa.org. എന്ന വെബ്‌സൈറ്റ് മുഖേന ഏപ്രിൽ 27ന് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 200 രൂപ. പ്രവേശന പരീക്ഷ ഏപ്രിൽ 28ന് 11 മുതൽ ഒരുമണി വരെ സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി ഈശ്വരമംഗലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കും. ജൂൺ 3നു ക്ലാസ് തുടങ്ങും. പ്രവേശനത്തിനുള്ള യോഗ്യത, പ്രവേശന പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ https://kscsa.org. എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പാലോളി കമ്മിറ്റി റിപ്പോർട്ട് ശുപാർശ പ്രകാരം സ്ഥാപിതമായ പൊന്നാനി ഐസിഎസ്ആറിലെ 50 ശതമാനം സീറ്റുകൾ മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ പട്ടികവിഭാഗക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻ ഫീസ് സൗജന്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭിക്കും. വിലാസം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്, കരിമ്പന, പി.ഒ.ഈശ്വരമംഗലം, പൊന്നാനി – 679573. ഫോൺ: 8281098868.
നികുതി 30ന് അകം അടയ്ക്കണം
പള്ളിക്കര ∙ 31ന് പൊതു അവധിയായതിനാൽ പള്ളിക്കര പഞ്ചായത്തിലേക്ക് അടയ്ക്കാനുള്ള വസ്തു നികുതി, തൊഴിൽ നികുതി എന്നിവ 30ന് വൈകിട്ട് 3നകം പഞ്ചായത്തിൽ അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ഫണ്ട്ശേഖരണം നാളെ
കാസർകോട്∙ കിടപ്പ് രോഗികളെയും അശരണരായവരെയും സഹായിക്കുന്നതിനായി പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയറിനായി റമസാനിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ നാളെ പള്ളികളും മറ്റു കേന്ദ്രീകരിച്ച് ഫണ്ട് ശേഖരണം നടത്തുമെന്ന് മുസ്‍ലിംലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു. വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പിരിച്ചെടുക്കുന്ന തുകകൾ അന്നു തന്നെ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികൾ ശേഖരിച്ച് നിയോജക മണ്ഡലം കമ്മിറ്റികൾ മുഖേന ജില്ലാ കമ്മിറ്റിയെ ഏൽപിക്കണമെന്ന് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ എന്നിവർ അറിയിച്ചു.
താപനില ഉയരാൻ സാധ്യത
കാസർകോട്∙ 31 വരെ ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ (സാധാരണയെക്കാൾ 2 - 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിൽ ഒഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
പതാക ഉയർത്തൽ നാളെ
കാസർകോട് ∙ ‘റമസാൻ: വിശുദ്ധിയുടെ കർമസാഫല്യം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി 30, 31 തീയതികളിൽ നടത്തുന്ന ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരത്തിന്റെ റമസാൻ പ്രഭാഷണത്തിനു നാളെ മാലിക് ദീനാർ ഇസ്‌ലാമിക് അക്കാദമി അങ്കണത്തിൽ കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ പതാക ഉയർത്തും.