ADVERTISEMENT

സുള്ള്യ ∙ ദക്ഷിണ കന്നഡ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പത്മരാജ് സുള്ള്യ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. ഇന്നലെ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം നേതാക്കളെയും മറ്റും കണ്ടു ചർച്ച നടത്തി. വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. സുള്ള്യ കോൺഗ്രസ് പ്രവർത്തക കൺവൻഷനിൽ പ്രസംഗിച്ച അദ്ദേഹം കോൺഗ്രസ് തിരഞ്ഞെടുപ്പ്  കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തു.

സുള്ള്യ, ബെള്ളാരെ, കടബ എന്നിവിടങ്ങളിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവൻഷനുകളിൽ പ്രസംഗിച്ചു. ദക്ഷിണ കന്നഡ ഡിസിസി പ്രസിഡന്റ് കെ.ഹരീഷ് കുമാർ, കോൺഗ്രസ് നേതാക്കളായ വിനയകുമാർ സൊറകെ, ബി.രമാനാഥ റായ്, ഐവാൻ ഡിസൂസ, മമത ഗട്ടി, ധനഞ്ചയ അഡ്പങ്കായ, എൻ.ജയപ്രകാശ് റായ്. ജി കൃഷ്ണപ്പ. സുള്ള്യ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി.ജയറാം തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com