ADVERTISEMENT

4 വർഷ ബിരുദം: 5 വരെ അപേക്ഷിക്കാം: കാസർകോട് ∙ കേരള കേന്ദ്ര സർവകലാശാലയിൽ 4 വർഷ ഓണേഴ്‌സ് ബിരുദത്തിന് അപേക്ഷിക്കാനുള്ള തീയതി 5 വരെ നീട്ടി. രാത്രി 9.50 വരെ cuet.samarth.ac.in, www.nta.ac.in എന്നിവ സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം ക്യാപിറ്റൽ സെന്ററിലുള്ള ബിഎ ഇന്റർനാഷണൽ റിലേഷൻസാണ് സർവകലാശാല നടത്തുന്ന 4 വർഷ ഓണേഴ്സ് ബിരുദ കോഴ്സ്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണു പ്രവേശനം. പ്ലസ് ടുവിന് 50% മാർക്കോ തതുല്യ യോഗ്യതയോ വേണം. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദർശിക്കുക.

വെക്കേഷൻ ഫോസ്റ്റർ കെയർ; അപേക്ഷ ക്ഷണിച്ചു
 കാസർകോട്∙വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിയിൽ ജില്ലയിലെ അംഗീകൃത ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ താമസിച്ചുവരുന്ന കുട്ടികളെ വേനൽ അവധിക്കാലത്ത് വളർത്താൻ താൽപര്യമുള്ള രക്ഷിതാക്കളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. കാസർകോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളെ സംരക്ഷിക്കാൻ പ്രാപ്തിയും സന്നദ്ധതയുമുള്ള 35നു മുകളിൽ പ്രായമുള്ള ദമ്പതികൾക്ക് അപേക്ഷിക്കാം. വിദ്യാനഗർ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫിസിൽ 6ന് അകം അപേക്ഷ നൽകണം. 04994–256990.

അപേക്ഷ ക്ഷണിച്ചു
കാസർകോട്∙സി–ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പിഎസ്‍സി അംഗീകരിച്ച ഒരുവർഷം ദൈർഘ്യമുള്ള പ്രീ-പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ്, 6 മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ആൻഡ് ഡിടിപി എന്നീ കെജിടിഇ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോം 100 രൂപയ്ക്ക് നേരിട്ടും 135 രൂപയ്ക്ക് തപാലിലും ഓഫിസർ ഇൻചാർജ്, സി-ആപ്റ്റ്, റാം മോഹൻ റോഡ്, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കും. 9778751339. www.captkerala.com

മിനി ഹാൻഡ് ബോൾ ടീം സിലക്‌ഷൻ 4ന് 
കാസർകോട്∙തിരുവനന്തപുരത്ത് നടക്കുന്ന സ്റ്റേറ്റ് മിനി ഹാൻഡ് ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീം സിലക്‌ഷൻ 4ന് 9നു കോളിയടുക്കം അപ്സര പബ്ലിക് സ്കൂളിൽ നടക്കും. 1.1.2011ന്‌ ശേഷം ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം. 9747536163.

സിലക്‌ഷൻ ട്രയൽസ് 7ന് 
കാസർകോട്∙19 നു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽസ് 7ന് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 2005 സെപ്റ്റംബർ 1നു  ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന ഒറിജിനൽ ജനന സർട്ടിഫിക്കറ്റും ക്രിക്കറ്റ് കിറ്റും വൈറ്റ്‌സുമായി 9നു മുൻപ് സ്റ്റേഡിയത്തിൽ എത്തണം. 9778179601.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com