ADVERTISEMENT

മേൽപറമ്പ്∙ പൂട്ടിയിട്ട  വീട്ടിൽ നിന്നു 25 പവൻ സ്വർണവും 55,000 രൂപയും  സിസിടിവിയുടെ ഹാർഡ് ഡിസ്കും ഉൾപ്പെടെ 13 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. കീഴൂർ ശാസ്താ ക്ഷേത്രത്തിനടുത്ത് മിത്രാനിലയത്തിൽ സുമിത്ര സുരേഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സുമിത്രാ സുരേഷ് കുടുംബസമേതം ഗൾഫിലായിരുന്നു. രണ്ടാഴ്ച മുൻപ് നാട്ടിലെത്തി കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മടങ്ങിയത്.

ഈ വീടിനു മുന്നിൽ കാർ വയ്ക്കുന്ന ഒരാളും ജോലിക്കാരനും ഇന്നലെ രാവിലെ എത്തിയപ്പോഴാണ് വീടിന്റെ വർക്ക് ഏരിയയുടെയും അടുക്കളയുടെയും വാതിൽ തകർത്ത് നിലയിൽ കണ്ടത്. തുടർന്നു പരിശോധിച്ചപ്പോഴാണ്  സിസിടിവി  ക്യാമറയുടെ കൺട്രോളിങ് സിസ്റ്റം സ്ഥാപിച്ച് കിടപ്പുമുറിയിൽ മരത്തിന്റെയും ഇരുമ്പിന്റെയും അലമാരകളിൽ സൂക്ഷിച്ചിരുന്ന പണവും 25 പവൻ സ്വർണവുമാണ് കവർന്നത്.

സിസിടിവിയുടെ കൺട്രോളിങ് സിസ്റ്റം തകർത്താണ് അതിലെ ഹാ‍ർഡ് ഡിസ്കും കവർന്നത്. മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാളം വിദഗധരും സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ച് കൂടുതൽ വിവരം അറിയാൻ ഗൾഫിലുള്ളവർ നാട്ടിലെത്തണമെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com