കാസർകോട് ജില്ലയിൽ ഇന്ന് (03-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്: കനത്ത ചൂട് തുടരുന്നതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
കേന്ദ്രീയ വിദ്യാലയം: പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ തുടങ്ങി
ചൗക്കി∙കേന്ദ്രീയ വിദ്യാലയ നമ്പർ–1 സിപിസിആർഐയിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങി. 15ന് 4 വരെ അപേക്ഷ നൽകാം. ഓൺലൈൻ വെബ് പോർട്ടൽ (https://kvsonlineadmission.kvs.gov.in) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റു ക്ലാസുകളിൽ പുതിയ പ്രവേശനത്തിന് സീറ്റ് ഒഴിവില്ല. 04994–291073. no1kasragod.kvs.ac.in
ഇഫ്താർ ടെന്റ് തുടങ്ങി
കൈക്കമ്പ∙എസ്കെഎസ്എസ്എഫ് ഉപ്പള മേഖലാ വിഖായയുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് നോമ്പു തുറക്കാനുള്ള വിഭവങ്ങൾ ഒരുക്കി ഇഫ്താർ ടെന്റ് തുടങ്ങി. സുന്നി മഹല്ല് ഫെഡറേഷൻ മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് ഉമർ രാജാവ് ഉദ്ഘാടനം ചെയ്തു. മേഖലാ വിഖായ ചെയർമാൻ ഫിറോസ് ഓണന്ത അധ്യക്ഷത വഹിച്ചു. എസ്കെഎസ്എസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് കബീർ ഫൈസി പെരിങ്കടി, ഷക്കീൽ അസ്ഹരി കൊക്കച്ചാൽ, നൗഷാദ് ബാഖവി, സിദ്ദീഖ് മൗലവി ബായാർ, എ.എച്ച്.അസീസ് ഹാജി മണ്ണംകുഴി, നിസാം അസ്ഹരി പെരിങ്കടി, ഫാസിൽ അസ്ഹരി ഉപ്പള കുന്നിൽ, നൗഷാദ് നിസാമി, ഹനീഫ് മേർക്കള എന്നിവർ പ്രസംഗിച്ചു.