ADVERTISEMENT

കാസർകോട് ∙ കോഴി, മീൻ വില കുതിച്ചു കയറുന്നു. ആവശ്യത്തിനു കോഴി, മീൻ വരവ് ഇല്ലാത്തതാണ് വിലക്കയറ്റത്തിനു കാരണമെന്ന് വ്യാപാരികൾ പറയുന്നു. കോഴിയുടെ വില 3 മാസത്തിനിടെ കിലോഗ്രാമിന് 50 രൂപ കയറി. ജനുവരിയിൽ 110 രൂപ ആയിരുന്നു വില. അത് 160 രൂപയായി ഉയർന്നു. ഇറച്ചി 200 രൂപയിൽ നിന്നു 260 രൂപയായി വർധിച്ചു.

മീൻ വില 60 മുതൽ 100 രൂപ വരെ കൂടി. ചൂടു കൂടുതലായതിനാലാണ് കോഴി ഉൽപാദനം കുറവെന്ന് വ്യാപാരികൾ പറയുന്നു. നാട്ടിൽ കോഴി ഉൽപാദനം കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതുമാണ് കോഴി വില ഉയരാൻ ഇടയാക്കിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കോഴിക്ക് 125 രൂപയായിരുന്നു വില. അതാണ് ഇക്കുറി 160 ആയത്. വിഷു വിപണിയിലും വില കയറുമെന്നാണ് വ്യാപാരികൾ പറയുന്നത്. 

കോഴി വില വിവിധ മാസങ്ങളിൽ
2023 മേയ്– 145
2023 ജൂൺ– 153
2023 ജൂലൈ– 122
2023 ഓഗസ്റ്റ്– 130
2023 സെപ്റ്റംബർ– 140
2023 ഒക്ടോബർ– 145

2023 നവംബർ– 95
2023 ഡിസംബർ– 110
2023 ജനുവരി– 110
2023 ഫെബ്രുവരി– 155
2023 മാർച്ച്– 155

മീൻ വില (പഴയ വില ബ്രാക്കറ്റിൽ)
മത്തി– 200 (140)
അയല– 260 (200)
ആവോലി– 600 (400)
അയക്കൂറ– 80 (600)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com