ADVERTISEMENT

തൃക്കരിപ്പൂർ∙പെൺജീവിതങ്ങളുടെ നൊമ്പരക്കാഴ്ചകൾ അധ്യാപികമാർ അരങ്ങേറ്റിയപ്പോൾ കാഴ്ചക്കാർ അതു കയ്യേറ്റു. ഉദിനൂർ സെൻട്രൽ എയുപി സ്കൂളിൽ അധ്യാപികമാർ മാത്രമായി അരങ്ങിലെത്തിയ ‘ലേഡീസ് ഓൺലി’ നാടകം കാഴ്ചയുടെ പുതിയ വാതിൽ തുറന്നു. അധ്യാപികമാർ മാത്രമായി നാടകം കളിച്ചാലെന്താ ? എന്ന ചോദ്യവുമായി സമൂഹത്തിന് മികച്ച സന്ദേശം പകരുന്ന നാടകമാണ് കഴിഞ്ഞദിവസം അരങ്ങിലെത്തിയത്. 88 വർഷം പ്രായമായ സ്കൂളിന്റെ വാർഷികത്തിലാണ് അധ്യാപികമാരുടെ നാടകം അരങ്ങ് കണ്ടത്.

കേവലം അനുകരണം മാത്രമാകുന്ന സിനിമാറ്റിക് ഡാൻസ് മാത്രം പോര ഒരു നാടകവുമാവാം എന്ന ചിന്തയിൽ നിന്നാണ് നാടകത്തിന്റെ നാടായ ഉദിനൂരിൽ അധ്യാപികമാരുടെ നാടകം പിറന്നത്. സ്കൂളിലെ 10 അധ്യാപികമാരാണ് ലേഡീസ് ഒൺലിയിൽ വേഷമിട്ടത്. സ്കൂളിലെ പൂർവവിദ്യാർഥി പ്രസാദ് കണ്ണോത്ത് സംവിധാനം ചെയ്ത നാടകത്തിന്റെ രചന നിർവഹിച്ചത് വിദ്യാലയത്തിലെ അധ്യാപിക ടി.ബിന്ദുവാണ്. ഹണിഹർഷന്റെ ‘ലേഡീസ് ഓൺലി ട്രിപ്പ്’ എന്ന കവിതയെ ആധാരമാക്കിയാണ് നാടകമൊരുക്കിയത്. ടി.ബിന്ദു, സി.എം.ബിന്ദു, എം.കെ.സീമ, കെ.ഇ.ശ്രീലത, പി.വി.ശ്രീപാർവതി, സി.അശ്വിനി, പി.വി.രേഷ്മ, എ.രേഷ്മ, കെ.പി.അനീഷ, അപർണ ബിജു എന്നിവർ വേഷമിട്ടു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com