മതസൗഹാർദത്തിന് മാതൃക; തെയ്യം കെട്ട് ഉത്സവ വേദിയിൽ ഇഫ്താർ സംഗമം
Mail This Article
കാഞ്ഞങ്ങാട് ∙ സൗഹാർദത്തിന്റെ മഹനീയ കാഴ്ചയായി തെയ്യം കെട്ട് ഉത്സവ വേദിയിലെ ഇഫ്താർ സംഗമം. മാണിക്കോത്ത് കട്ടീൽ വളപ്പ് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യം കെട്ട് ഉത്സവത്തിന്റെ മുന്നോടിയായാണ് ഇഫ്താർ സംഗമം നടത്തിയത്. സമീപ പ്രദേശങ്ങളിലെ ജമാഅത്തുകളിൽ നിന്നു ക്ഷേത്ര കമ്മിറ്റികളിലും നിന്നുമായി ഒട്ടേറെ പേർ സംഗമത്തിൽ പങ്കെടുക്കാന്‍ എത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ ഐശ്വര്യ കുമാരൻ അധ്യക്ഷത വഹിച്ചു.അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് മുഖ്യാതിഥിയായി.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, എ.ഹമീദ് ഹാജി, ടി.മുഹമ്മദ് അസ്‌ലം, അതിഞ്ഞാൽ ജുമാ മസ്ജിദ് പ്രസിഡന്റ് പാലാട്ട് ഹുസൈൻ ഹാജി, മാണിക്കോത്ത് ജുമാ മസ്ജിദ് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, കോയാപ്പള്ളി സെക്രട്ടറി അഷറഫ് ഹന്ന, കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.യൂസഫ് ഹാജി, അരവിന്ദൻ മാണിക്കോത്ത്, മാനുവൽ കുറിച്ചിത്താനം, ബഷീർ ആറങ്ങാടി ഹംസ സി.പാലക്കി, സി.കെ.നാസർ കാഞ്ഞങ്ങാട്, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, ദാമോദര പണിക്കർ കാഞ്ഞങ്ങാട്, ബഷീർ അജ്‌വ, സി.പി.ഫൈസൽ റിയൽ, അടോട്ട് മുത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനം പ്രസിഡന്റ് കൊട്ടൻ കുഞ്ഞി അടോട്ട്, തറവാട് കമ്മിറ്റി പ്രസിഡന്റ് നാരായണൻ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി.വി.കെ.ബാബു, ട്രഷറർ എം.കെ.നാരായണൻ കൊപ്പൽ എന്നിവർ പ്രസംഗിച്ചു.