കാസർകോട് ജില്ലയിൽ ഇന്ന് (04-04-2024); അറിയാൻ, ഓർക്കാൻ

Mail This Article
സമ്മർ ക്യാംപ്
കാസർകോട് ∙ വേനൽക്കാലത്ത് നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അസാപ് 5 ദിവസത്തെ ‘സമ്മർ ക്വസ്റ്റ്’ സമ്മർ ക്യാംപ് നടത്തുന്നു. ദൈർഘ്യം 30 മണിക്കൂർ (5 ദിവസം - 6 മണിക്കൂർ). 8848655022.
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ഗവ. ഐടിഐയിൽ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് പ്രൈവറ്റ് ട്രെയിനികളെ പങ്കെടുപ്പിക്കുന്നതിനു 4 വിഭാഗത്തിലായി നിലവിലുള്ള ഒഴിവുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻടിസി നേടിയ ട്രെയിനികൾ, സിഒഇ സ്‌കീമിൽ പരിശീലനം പൂർത്തിയാക്കി എൻടിസി നേടിയതോ പരിശീലനം തുടരുന്നതോ ആയ ട്രെയിനികൾ, എസ്‌സിവിടി ട്രേഡുകളിൽ 2018 ഓഗസ്റ്റ് വരെ പ്രവേശനം നേടി എസ്ടിസി പാസായ ട്രെയിനികൾ, 2019 മുതൽ അഡ്മിഷൻ നേടിയ എസ്‌സിവിടി ട്രെയിനികൾ, വ്യാവസായിക തൊഴിലാളികൾ ഉൾപ്പെടെ 3 വിഭാഗത്തിലും ഉൾപ്പെടാത്ത മറ്റു വിഭാഗക്കാർ എന്നിവർക്ക് അപേക്ഷിക്കാം. 9ന് 4ന് അകം ഡയറക്ടറേറ്റിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. 04994–256440.