തിരഞ്ഞെടുപ്പ് ആവേശത്തിലമർന്ന് നാട്

Mail This Article
വെള്ളരിക്കുണ്ട്∙ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ വിജയത്തിനായി വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്തിലെ മൗവ്വേനി, കൊന്നക്കാട് എന്നിവിടങ്ങളിൽ കുടുംബസംഗമം നടത്തി. മൗവ്വേനിയിൽ നടന്ന മേഖല കുടുംബസംഗമം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തിൽ വരാൻ രാജ്മോഹൻ ഉണ്ണിത്താനെ ഒരിക്കൽകൂടി വിജയിപ്പിച്ചെ പറ്റൂവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയർമാൻ എം.എം.അബൂബക്കർ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.കെ.രാജേന്ദ്രൻ, ടോമി പ്ലാച്ചേരി, ജോയി ജോസഫ്, കെ.ജെ,വർക്കി, ജോമോൻ ജോസ്, രാജേഷ് തമ്പാൻ, മോളിക്കുട്ടി പോൾ, എ.വി.ഭാസ്കരൻ, പി.എ.ബാബു എന്നിവർ പ്രസംഗിച്ചു.

കൊന്നക്കാട് ∙ കുടുംബസംഗമം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. രാജു കട്ടക്കയം അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് കെ.പ്രതീപ്കുമാർ, എം.പി.ജോസപ്, അലക്സ് നെടിയകാലായിൽ,മോൻസി ജോയി, വൺഫോർ അബ്ദുൽറഹിമാൻ, കെ.ഇ.എ.ബക്കർ, പി.സി രഘുനാഥൻ, ജെസി ചാക്കൊ, ശ്രീജ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ചിറ്റാരിക്കാൽ ∙ യുഡിഎഫ് കുടുംബസംഗമം ചിറ്റാരിക്കാലിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. രാജ്മോഹൻ ഉണ്ണിത്താന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.യോഗത്തിൽ ജോർജ് കരിമഠം അധ്യക്ഷനായി. മാമുനി വിജയൻ, ടോമി പ്ലാച്ചേരി, കെ.കെ.രാജേന്ദ്രൻ, നജീബ്, ജോസ് കുത്തിയതോട്ടിൽ, ജോമോൻ ജോസ്, ജിജോ പി.ജോസഫ്, എം.കെ.ഗോപാലകൃഷ്ണൻ, മാത്യു പടിഞ്ഞാറേൽ, ഡൊമിനിക് കോയിത്തുരുത്തേൽ എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ് പൊതുയോഗം
നീലേശ്വരം∙ പൗരത്വനിയമം ഇല്ലാതാക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ. പടിഞ്ഞാറ്റാം കൊഴുവലിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇ.എം.കുട്ടി ഹാജി അധ്യക്ഷനായി. മഡിയൻ ഉണ്ണിക്കൃഷ്ണൻ, പി.രാമചന്ദ്രൻ, എറുവാട്ട് മോഹനൻ, സിഎ.പി ജില്ലാ സെക്രട്ടറി ടി.വി.ഉമേശൻ, ഇ.ഷജീർ, പി.കെ.രഘുനാഥ്, ഇ.വി.ദാമോദരൻ, പി.സി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.