ADVERTISEMENT

പെർള ∙എൻമകജെ പഞ്ചായത്തിൽ ജലവിതരണം താറുമാറായതായി പരാതി. ജലജീവൻ മിഷൻ എൺമകജെ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തുന്ന ജലവിതരണമാണ് താറുമാറായത്. അഡ്ക്കസ്ഥല പുഴയിൽ നിന്നാണ് എൻമകജെ പഞ്ചായത്തിലെ 17 വാർഡുകളിലേക്ക് ജലവിതരണം നടത്തുന്നത്. ഇവിടെയുള്ള പമ്പ് ഹൗസിൽ വെള്ളമുണ്ടെങ്കിലും പൈപ്പ് പൊട്ടി ജലം പാഴാകുന്നതിനാ‍ൽ കണക്‌ഷനെടുത്ത വീടുകളിലേക്ക് ജലവിതരണം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്.പൈപ്പുകൾ  നന്നാക്കാക്കുന്നതിനു ജല വിതരണ അതോറിറ്റി ഓഫിസിൽ പരാതിപ്പെട്ടിട്ടും ആവശ്യത്തിന് ജീവനക്കാരില്ലെന്ന മറുപടിയാണ് ഇവർക്ക് ലഭിക്കുന്നത്.

ലീറ്ററുകണക്കിന്  ശുദ്ധജലമാണ് പാഴാവുന്നത്. ജലം എത്താത്ത ഗുണഭോക്താക്കൾക്ക് ബില്ലുകൾ അയയ്ക്കുന്നതുമൂലം സാധാരണക്കാർ ഓഫിസുകൾ കയറിയിറങ്ങി വലയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. അങ്കണവാടികൾക്കും സമാനമായ ബില്ലുകൾ നൽകിയിട്ടുണ്ട്. ബില്ലുകൾ  അയയ്ക്കാൻ കാണിക്കുന്ന ഉത്സാഹം ജലവിതരണം ചെയ്യുന്നതിൽ കാണിക്കുന്നില്ലെന്നും ഉപയോഗിച്ച വെള്ളത്തിന് മാത്രം ബില്ലുകൾ നൽകാനും വകുപ്പ് നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര അതോറിറ്റിക്ക്  കത്തയച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com