ഓടിക്കയറി വോട്ടുവണ്ടികൾ
Mail This Article
യുഡിഎഫ്
നീലേശ്വരം∙യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ പര്യടനം നീലേശ്വരത്ത് നിന്നാരംഭിച്ച് ഭീമനിടിയിൽ സമാപിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 5 വർഷത്തെ വികസന നേട്ടങ്ങൾ വിശദീകരിച്ചതാണ് സ്ഥാനാർഥി വോട്ട് അഭ്യർഥിക്കുന്നത്. പടിഞ്ഞാറ്റിൻ കൊവ്വലിൽ ആരംഭിച്ച പര്യടനം ചിറപ്പുറം, വള്ളിക്കുന്ന്, മയിച്ച, തെക്കേ വളപ്പ്, ചെറുവത്തൂർ, കാലിക്കടവ്, വെള്ളച്ചാൽ, ചെമ്പ്രക്കാനം, വലിയ പൊയിൽ, ഞണ്ടാടി, ചീമേനി, പോത്താംകണ്ടം, അത്തൂട്ടി, കുന്നുംകൈ, മൗക്കോട്, കടുമേനി, നല്ലോംപുഴ, പാലാ വയൽ, തയ്യേനി, പറമ്പ, പുങ്ങം ചാൽ, നർക്കിലക്കാട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഭീമനടിയിൽ അവസാനിച്ചു.
എൽഡിഎഫ്
ബോവിക്കാനം∙എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണന്റെ പര്യടനം ദേലംപാടിയിൽ നിന്നാരംഭിച്ച് ഇരിയണ്ണിയിൽ സമാപിച്ചു ദേലംപാടിയിൽ നിന്നു തുടങ്ങി അടുക്കം, ബെള്ളച്ചേരി, മല്ലംപാറ, പാണ്ടി, പള്ളഞ്ചി, കാനത്തൂർ, കോട്ടൂർ, കോപ്പാളംകൊച്ചി, കെട്ടുംകല്ല്, ബോവിക്കാനം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഇരിയണ്ണിയിൽ സമാപിച്ചു. മല്ലംപാറയിൽ മംഗലംകളി ആവേശമുണർത്തി. പൊസോളിഗേ വാദ്യകലാസംഘത്തിന്റെ ശിങ്കാരിമേളവും മുത്തുകുടയും സ്വീകരണകേന്ദ്രങ്ങളിൽ ഉണ്ടായി. എൽഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റി ഒരുക്കിയ തെരുവുനാടകം ‘ബർത്താനം’ പര്യടനത്തിന്റെ ഉദ്ഘാടനം ഇരിയണ്ണിയിൽ നടന്നു. നാളെ വൈകിട്ട് 4ന് ചട്ടഞ്ചാലിലും 5.30നു രാവണീശ്വരത്തുമായി നടക്കുന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കും.
എൻഡിഎ
കാസർകോട്∙എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നു രാവിലെ 8ന് മധൂരിൽ ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്യും. 8.30ന് കൊല്ലങ്കാന, 8.45 ന് ചേനക്കോട്, 9.15 ന് മായിപ്പാടി, 10ന് പെരിയടുക്ക, 10.15 ന് ഭഗവതി നഗർ, 10.45ന് വിവേകാനന്ദ നഗർ, 11.00ന് മീപ്പുഗുരി എന്നിവിടങ്ങളിൽ നടക്കും. 2ന് ചെർക്കള, 2.30ന് എടനീർ, 2.45ന് നെല്ലിക്കട്ട, 3.15ന് മാന്യ, 3.45ന് നീർച്ചാൽ, 4.30ന് നാരമ്പാടി, 4.45ന് മാർപ്പനടുക്ക, 5.15ന് കിന്നിംഗാർ, 5.30ന് നാട്ടെക്കൽ, 5.45ന് ഗാഡിഗുഡ്ഡെ എന്നിവിടങ്ങളിൽ പ്രചാരണം നടത്തിയ ശേഷം വൈകിട്ട് 6ന് മുള്ളേരിയയിൽ സമാപനസമ്മേളനം നടക്കും. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യും.