ADVERTISEMENT

അഭിമുഖം നടത്തും
കാസർകോട്∙ 2022 ഡിസംബർ 15, 30, 31 തീയതികളിലെ ഗസറ്റ് വിജ്ഞാപന പ്രകാരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് സെക്കൻഡ് എൻസിഎ വിശ്വകർമ്മ (കാറ്റഗറി നമ്പർ. 771 / 2022), പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക് ) സെക്കൻഡ് എൻസിഎ ഇ / ടി / ബി (കാറ്റഗറി നമ്പർ 551 / 2022), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് സെക്കൻഡ് എൻസിഎഇ / ടി / ബി (കാറ്റഗറി നമ്പർ 756 / 2022) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), ഫസ്റ്റ് എൻസിഎ എസ്‍സി (കാറ്റഗറി നമ്പർ. 632 / 2022) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് വെരിഫിക്കേഷൻ പൂർത്തീകരിച്ച യോഗ്യരായവർക്ക് 18ന് പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫിസിൽ അഭിമുഖം നടത്തും. അഭിമുഖ മെമ്മോ ഇതിനകം ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്‌തെടുത്ത അഭിമുഖ മെമ്മോ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അസ്സൽ പ്രമാണങ്ങൾ എന്നിവയുമായി അന്നേദിവസം അഭിമുഖത്തിന് എത്തണം.

ഇന്ന് 
∙ അടുത്ത 2 ദിവസങ്ങൾ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ചൂട് കൂടുന്നതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.  മിക്ക ജില്ലകളിലും സാധാരണ താപനിലയെക്കാൾ 2 മുതൽ 4 വരെ ഡിഗ്രി കൂടും.

അവധിക്കാല സ്പോക്കൺ ഇംഗ്ലിഷ് പരിശീലനം
പുല്ലൂർ ∙ സംസ്കൃതി പുല്ലൂർ കുട്ടികൾക്കായി നടത്തുന്ന അവധിക്കാല ഇംഗ്ലിഷ് പരിശീലന പരിപാടി തുടങ്ങി. പി.ജനാർദനൻ ഉദ്ഘാടനം ചെയ്തു.ഇംഗ്ലിഷ് അധ്യാപകനും മുൻ സംസ്ഥാന റിസോഴ്സ് പഴ്സനുമായ സി.ടി പ്രഭാകരനാണ് പരിശീന പരിപാടിക്കു നേതൃത്വം നൽകുന്നത്.പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സു നടത്തി. മുപ്പത് മണിക്കൂർ നീളുന്ന സ്പോക്കൺ ഇംഗ്ലിഷ് പരിശീലനമാണ് നൽകുന്നത്. അറുപതോളം കുട്ടികൾ കോഴ്സിൽ പങ്കെടുക്കുന്നുണ്ട്. ചടങ്ങിൽ സംസ്കൃതി ഭാരവാഹികളായ എ.ടി.ശശി, പ്രമോദ് കണ്ണാങ്കോട്ട് എന്നിവർ പ്രസംഗിച്ചു.

യോഗം ചേരും
കാസർകോട്∙ ജില്ലയില്‍ പോളിങ് ബൂത്തിൽ നേരിട്ട് എത്താൻ സാധിക്കാത്ത ഭിന്നശേഷിക്കാരായ വോട്ടർമാർ, 85 വയസ്സ് പിന്നിട്ട വോട്ടർമാർ എന്നിവർക്ക് വീട്ടിൽ വോട്ട് നടത്തിപ്പ് വിശദീകരിക്കാനായി ഇന്ന് 3.30ന് കലക്ടറുടെ ചേംബറിൽ  രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേരും. വീടുകളിൽ പോളിങ്  ഉദ്യോഗസ്ഥർ നേരിട്ടെത്തി വോട്ട് ചെയ്യിപ്പിച്ച് സുരക്ഷിതമായി സൂക്ഷിച്ചു വയ്ക്കുന്ന രീതിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com