ADVERTISEMENT

കാഞ്ഞങ്ങാട് ∙ കത്തുന്ന വെയിലിൽ വാടിത്തളരുകയാണ് പകൽ സമയത്ത് പുറംജോലികൾ ചെയ്യുന്നവർ. സർക്കാർ സംവിധാനങ്ങളിലും അസംഘടിത മേഖലകളിലും ജോലി ചെയ്യുന്നവർ വലിയ പ്രയാസങ്ങളാണ് നേരിടുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫീൽഡ് ജോലികൾ ചെയ്യുന്നവരും പലപ്പോഴും ചൂടിൽ വലയുന്നുണ്ട്. അടുത്ത 3 ദിവസം കൂടുതൽ മേഖലകളിൽ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിലും ചില മേഖലകളിൽ മഴ സാധ്യത പ്രവചിക്കുന്നുണ്ട്. എങ്കിലും തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.

 കൊടുംചൂടായാലും രക്ഷാപ്രവർത്തനത്തിനിടെ ചൂടിൽ നിന്നു രക്ഷനേടാൻ മറ്റു മാർഗങ്ങളൊന്നുമില്ല. വെയിലത്തുവേണം ജോലി ചെയ്യാൻ. അനുദിനം അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ മനഃപൂർവം അപകടം ക്ഷണിച്ചു വരുത്താതിരിക്കാനാണ് ആളുകൾ ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് പടക്കം പൊട്ടിക്കുമ്പോൾ ഉണങ്ങിയ പുല്ലുകളിലേക്ക് തീ പടരാതെ നോക്കണം.

ചില കാലാവസ്ഥാ മോഡലുകളുടെ അടിസ്ഥാനത്തിൽ ശ്രീലങ്കയ്ക്കു സമീപത്തെ കാറ്റുകൾ അനുകൂലമായാൽ തെക്കൻ കേരളത്തിൽ മഴ സാധ്യത പ്രവചിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക കേന്ദ്രങ്ങൾ ഈ നിലയ്ക്ക് വിലയിരുത്തൽ നടത്തിയിട്ടില്ല. മാർച്ച് 1 മുതൽ ഇന്നലെ വരെ കാസർകോട് ജില്ലയിൽ ലഭിച്ചത് 0.2 മില്ലിമീറ്റർ മഴ മാത്രമാണ്. 23.2 മില്ലിമീറ്ററാണ് ശരാശരി വേനൽ മഴ ലഭിക്കേണ്ടത്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒന്നര മാസത്തോളമായി മഴ കിട്ടിയിട്ടില്ല. തെക്കൻ ജില്ലകളിൽ മാത്രമാണ് ഭേദപ്പെട്ട വേനൽമഴ ലഭിച്ചത്. ഈ വർഷം ജനുവരിയിൽ വടക്കൻ മലബാറിൽ അപ്രതീക്ഷിതമായി കൂടുതൽ മഴ പെയ്തിരുന്നു.

ചൂട് വർധിച്ച പശ്ചാത്തലത്തിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾ പരമാവധി രാവിലെതന്നെ ചെയ്തുതീർക്കണമെന്ന് നിർദേശമുണ്ട്. എങ്കിലും പലപ്പോഴും വൈദ്യുതി തകരാറുണ്ടായാൽ ഉപഭോക്താക്കൾ വിളിച്ചറിയിക്കുന്ന മുറയ്ക്കു ഉച്ചയ്ക്കുപോലും സ്ഥലത്ത് എത്തിച്ചേരാറുണ്ട്. 11 മുതൽ 3 മണിവരെയാണ് വലിയ ചൂട് അനുഭവപ്പെടുന്നത്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ കുടിവെള്ളവും കരുതാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com