കാസർകോട് ജില്ലയിൽ ഇന്ന് (13-04-2024); അറിയാൻ, ഓർക്കാൻ

Mail This Article
കളിയാട്ട ഉത്സവം: ഭീമനടി ∙ വിലങ്ങ് അഡൂർ മടയിൽ ചാമുണ്ഡേശ്വരി ദേവസ്ഥാനത്തെ കളിയാട്ട ഉത്സവം മേയ് 5ന് തുടങ്ങും. വൈകിട്ട് 6ന് ദീപാരാധന. തുടർന്ന് തെയ്യം തുടങ്ങൽ. കൈകൊട്ടിക്കളി, മംഗലംകളി. അന്നദാനം.8.30.മുതൽ ബീരൻ തെയ്യം പുറപ്പാട്, വിഷ്ണുമൂർത്തിയുടെയും മടയിൽ ചാമുണ്ഡിയുടെയും വിവിധ തെയ്യക്കോലങ്ങളുടെയും തോറ്റം പുറപ്പാട്. 6ന് പുലർച്ചെ 4ന് കരിഞ്ചാമുണ്ഡിയുടെ കോലം പുറപ്പാട്. രാവിലെ 10 മുതൽ രക്തചാമുണ്ഡി, വിഷ്ണുമൂർത്തിതെയ്യങ്ങൾ അരങ്ങിലെത്തും. ഉച്ചയ്ക്ക് അന്നദാനം. 5ന് മടയിൽ ചാമുണ്ഡേശ്വരിയുടെ തിരുമുടി താഴൽ ചടങ്ങോടുകൂടി സമാപനം.
മലയാള മനോരമ ഇൻഷുറൻസ് ക്യാംപ് ഇന്ന് ചീർക്കയത്ത്
കാഞ്ഞങ്ങാട് ∙ മലയാള മനോരമ - യുണൈറ്റഡ് ഇന്ത്യ - ജീവൻ ഭവന സുരക്ഷ ഇൻഷുറൻസ് ക്യാംപ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ ചീർക്കയം സംസ്കൃതി സാംസ്കാരിക സമിതി ആൻഡ് ഗ്രന്ഥാലയത്തിൽ നടക്കും. നിലവിലുള്ള വരിക്കാർക്കും പുതുതായി വരിക്കാരാകാൻ ആഗ്രഹിക്കുന്നവർക്കും ഇൻഷുറൻസിൽ ചേരാം. കൂടാതെ മനോരമ പത്രത്തിന്റെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും വരിക്കാരാകാനുള്ള അവസരവും ഉണ്ടായിരിക്കും.
മാനസികാരോഗ്യ വിദഗ്ധന്റെ സേവനം
കാസർകോട്∙മാനസികാരോഗ്യ വിദഗ്ധന്റെ സൗജന്യ സേവനം 16ന് സിവിൽ സ്‌റ്റേഷനിലെ വനിതാ സംരക്ഷണ ഓഫിസിൽ ലഭിക്കും. സേവനം ആവശ്യമുള്ളവർ 15ന് അകം പേര് റജിസ്റ്റർ ചെയ്യണം. 9446270127.
ചിത്രകലാ ക്യാംപ്
കാഞ്ഞങ്ങാട് ∙ തിങ്ക് ആർട് കല്യാൺ റോഡിൽ 18 മുതൽ 28 വരെ ‘വർണ ലയ’ ചിത്രകലാ ക്യാംപ് നടത്തും. 6 വയസ്സ് മുകളിലുള്ളവർക്ക് ക്യാംപിൽ പങ്കെടുക്കാം. വാട്ടർ കളർ, അക്രിലിക് കളർ എന്നിവയിൽ ക്ലാസുകൾ ഉണ്ടായിരിക്കും. ഫോൺ: 9745502080.