ADVERTISEMENT

ബോവിക്കാനം ∙ ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ‍് കുഴിച്ചു പൈപ്പിട്ട ശേഷം കുഴികൾ അടയ്ക്കാത്തതു യാത്രക്കാർക്കു കെണിയായി മാറുന്നു. പൈപ്പിട്ടു ഒരു മാസം കഴിഞ്ഞിട്ടും കുഴികൾ അടയ്ക്കാൻ കരാറുകാരൻ തയാറാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.മഞ്ചക്കൽ–ബേപ്പ്–ബാവിക്കര റോഡിൽ പലയിടത്തായി ഒട്ടേറെ സ്ഥലത്താണ് കുഴികൾ അടയ്ക്കാതെ കിടക്കുന്നത്. എല്ലാ വീടുകളിലേക്കും പൈപ്പിടുന്നതിന്റെ ഭാഗമായി ഒരു റോഡു തന്നെ പലസ്ഥലങ്ങളിൽ ടാറിങ് പൊളിക്കേണ്ടി വരുന്നു.

പൈപ്പിട്ട ശേഷം കുഴികൾ മൂടിയതല്ലാതെ ഈ ഭാഗത്തു ടാറിങോ കോൺക്രീറ്റോ ചെയ്തു പഴയപടിയാക്കാൻ തയാറായിട്ടില്ല ഇരുചക്ര വാഹനയാത്രക്കാർക്കു ഇതു ഭീഷണിയായി മാറി. റോഡ് തകരാനും ഇതു വഴിയൊരുക്കുന്നു. റോഡ് മുറിച്ച ചില സ്ഥലങ്ങളിൽ ടാറിങ് പൊളിഞ്ഞു തുടങ്ങി.  കാലവർഷം തുടങ്ങുന്നതിനു മുൻപേ കുഴികൾ കോൺക്രീറ്റ് ചെയ്തു അടച്ചില്ലെങ്കിൽ അപകടം വർധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com