ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഇന്ത്യാ മുന്നണി അധികാരത്തിലേറിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സിഎഎ എടുത്തുകളയുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല എംഎൽഎ. ആവിയിൽ നടന്ന യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എഖാലിദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ പി.കെ.ഫൈസൽ, വൺഫോർ അബ്ദുൽ റഹ്മാൻ, കെ.പി.കുഞ്ഞിക്കണ്ണൻ, കൂക്കൾ ബാലകൃഷ്ണൻ, ഹക്കീം കുന്നിൽ, ബഷീർ വെള്ളിക്കോത്ത്, എം.പി.ജാഫർ, കെ.മുഹമ്മദ്കുഞ്ഞി, അബ്ദുൽ റസാഖ് തായിലക്കണ്ടി, കെ.കെ.ജാഫർ, സി.മുഹമ്മദ് കുഞ്ഞി, പാലാട്ട് ഇബ്രാഹിം, പി.എം.ഫാറൂഖ്,കെ.പി മോഹനൻ, കെ.പി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

പുല്ലൂർ ∙ എടമുണ്ടയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിക്കും രാജീവ്ജി ക്ലബ്ബിനും വേണ്ടി നിർമിച്ച രാജീവ് ഭവൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രാഹുൽഗാന്ധി രാജ്യത്തെ ഒന്നിപ്പിക്കാനായി ശ്രമിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിക്കുന്നത് ഭിന്നിപ്പിന്റെ വഴിയിലൂടെയാണെന്ന്  ചെന്നിത്തല പറഞ്ഞു. യോഗത്തിൽ സംഘാടക സമിതി ചെയർമാൻ രാജൻ പെരിയ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, നേതാക്കളായ കെ.നീലകണ്ഠൻ, ബി.പി.പ്രദീപ്കുമാർ, പി.വി.സുരേഷ്, സി.കെ.അരവിന്ദൻ, കെ.വി.ഗോപാലൻ, പി.ശ്രീകല, ചന്ദ്രൻ കരിച്ചേരി, സുധീഷ് ബാബു, എം.മാധവൻ എന്നിവർ പ്രസംഗിച്ചു.

പരപ്പ ∙ പരപ്പയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളനം രമേശ് ചെന്നിത്തല  ഉദ്ഘാടനം ചെയ്തു. കെ.താജുദ്ദീൻ അധ്യക്ഷനായി. ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്ത്, കെപിസിസി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, കെപിസിസി അംഗങ്ങളായ മീനാക്ഷി ബാലകൃഷ്ണൻ, ശാന്തമ്മഫിലിപ്പ്, എ.ഗോവിന്ദൻ നായർ, കെ.നീലകണ്ഠൻ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി, സി.വി.ഭാവനൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.പ്രതീപ്കുമാര്, സിജൊ പരപ്പ എന്നിവർ പ്രസംഗിച്ചു.

ചെറുവത്തൂർ ∙ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി കാടങ്കോട് നാട്ടുകൂട്ടം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.കെ.ബാബു അധ്യക്ഷനായി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആർ.ഗംഗാധരൻ, കോൺഗ്രസ് നേതാവ് കെ.പി.കുഞ്ഞിക്കണ്ണൻ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, ജനറൽ സെക്രട്ടറി കെ.പി.പ്രകാശൻ, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി ടി.സി.എ.റഹ്മാൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബാലകൃഷ്ണൻ, ജില്ല വൈസ് പ്രസിഡന്റ് മൂത്തൽ കണ്ണൻ, ജനറൽ സെക്രട്ടറി പ്രദീപൻ തുരുത്തി, യു‍ഡിഎഫ് ചെറുവത്തൂർ മണ്ഡലം ചെയർമാൻ പൊറായിക് മുഹമ്മദ് തു‍ടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com