ADVERTISEMENT

ഗവ. ഫാർമസിസ്റ്റ് അസോ. ജില്ലാ സമ്മേളനം ഇന്ന്
കാഞ്ഞങ്ങാട് ∙ കേരള ഗവ.ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് ജില്ലാ ആശുപത്രിക്ക് സമീപത്തെ കെജിഎംഒഎ ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് വിജയകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സർവീസിൽ നിന്നു വിരമിച്ച ഫാർമസിസ്റ്റുകൾക്കു യാത്രയയപ്പ് നൽകും.

ഐഎഎസ് പരിശീലന സമ്മർ ക്യാംപ് 
കാസർകോട് ∙ ഭാരത് ഭാവിക ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 28, 29,30 തീയതികളിൽ ഐഎഎസ് പരിശീലന സമ്മർ ക്യാംപ് കാസർകോട് നടക്കും.  കാസർകോട് ചിന്മയ വിദ്യാലയത്തിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസനാണ്  നേതൃത്വം കൊടുക്കുന്നത്. ഏഴ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരും നേതൃത്വം നൽകും. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെടേണ്ട ഫോൺ: 8714608603

ഉപന്യാസ മത്സരം നടത്തും
കാസർകോട് ∙ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ‘കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഘടനയും അധികാരങ്ങളും ചുമതലകളും’ എന്ന വിഷയത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഉപന്യാസ മത്സരം നടത്തും. 
കേരളം സമ്പൂർണ സാക്ഷരത നേടിയതിന്റെ വാർഷികം വിവിധ പരിപാടികളോടെ കാഞ്ഞങ്ങാട് മാവുങ്കാൽ രാംനഗർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് 10.30 മുതൽ ആചരിക്കുന്നതിന്റെ ഭാഗമായാണ് മത്സരം. മുൻകാല സാക്ഷരതാ പ്രവർത്തകരെയും ജില്ലയിലെ മുതിർന്ന സാക്ഷരതാ തുല്യതാ പഠിതാക്കളെയും ആദരിക്കും.
സാക്ഷരതാ തുല്യതാ പഠിതാക്കളുടെ കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പത്താംക്ലാസ് ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്ക് ഉപന്യാസ മത്സരവും നടത്തും. ‘ഇന്ത്യൻ പ്രസിഡന്റിനെ എങ്ങനെ തിരഞ്ഞെടുക്കാം, അദ്ദേഹത്തിന്റെ അധികാരങ്ങളും ചുമതലകളും’ എന്നതാണ് വിഷയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com