ADVERTISEMENT

കാഞ്ഞങ്ങാട് ∙ 34 വർഷങ്ങൾക്കു മുൻപത്തെ വീസ തട്ടിപ്പുകേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് 1989ൽ റജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന കുണിയ ചരുമ്പയിലെ സി.എച്ച്.മുഹമ്മദ് ഷാഫിയെയാണ് ഇൻസ്‌പെക്ടർ എം.പി.ആസാദ് അറസ്റ്റ് ചെയ്തത്. ഗൾഫിലേക്കുള്ള വീസ വാഗ്ദാനം ചെയ്ത് തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിയിൽനിന്നു 15,000 രൂപ തട്ടിയെടുത്തെന്നാണു കേസ്.

പ്രതി കണ്ണൂർ, കാസർകോട് ജില്ലകളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർ എം.ടി.പി.സയിഫുദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എൻ.കുഞ്ഞബ്ദുല്ല, സിവിൽ പൊലീസ് ഓഫിസർമാരായ കെ.സംജിത്, എം.മനു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com