ADVERTISEMENT

രാജപുരം∙ പച്ചക്കറി കൃഷിയിൽ മാതൃകയാക്കണം ഈ കുടുംബശ്രീ വനിതകളെ. കള്ളാർ പഞ്ചായത്തിലെ കൊട്ടോടി മഞ്ഞങ്ങാനം 14ാം വാർഡിലെ വിവിധ കുടുംബശ്രീ അംഗങ്ങളായ ഓമന മധുസൂദനൻ, ശ്രീജ വിജയൻ, പ്രിയ രാജൻ, ഉഷ ബാലചന്ദ്രൻ എന്നിവരാണ് തൊഴിലുറപ്പ് ജോലി കഴിഞ്ഞുള്ള സമയം ജൈവ പച്ചക്കറി കൃഷി നടത്തി വിജയം കൊയ്തത്. ഇത്തവണത്തെ വിഷുവിന് പ്രദേശത്തെ ആവശ്യക്കാർക്ക് കണിവെള്ളരി നൽകിയത് ഇവരുടെ കൃഷിയിടത്തിൽ നിന്നാണ്.

നിലമൊരുക്കൽ മുതൽ മുഴുവൻ ജോലികളും ഇവർ തന്നെയാണ് ചെയ്തത്. വെള്ളരി, പയർ, വെണ്ട, കക്കിരി എന്നിവയാണ് കൃഷി. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് 5 മണിക്ക് തന്നെ കൃഷിയിടത്തിലെത്തും. കൃഷിപ്പണി കഴിഞ്ഞ് 7 മണിയോടെ വീട്ടിലേക്ക്. ഇതാണ് പതിവ് രീതി. തൊഴിലുറപ്പും വീട്ടു ജോലിയും, കൃഷിപ്പണിയും ഒന്നിച്ചു കൊണ്ട് പോകുന്നത് ശ്രമകരമാണെങ്കിലും കൃഷി ലാഭകരമാണെന്നത് ഇവർക്ക് സന്തോഷം നൽകുന്നു. വിളവെടുത്തതു മുതൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ ഇവർക്കു വില കൊടുത്ത് വാങ്ങേണ്ടി വന്നിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com