ADVERTISEMENT

തൃക്കരിപ്പൂർ ∙ പടന്ന കടപ്പുറത്ത് എൻഡിഎ സ്ഥാനാർഥിയുടെ പ്രചരണം തടസ്സപ്പെടുത്തിയതിനെതിരെ ചന്ദേര പൊലീസ് 2 പേർക്കെതിരെ കേസെടുത്തു. തന്റെ പ്രചരണം തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ അസഭ്യവാക്കുകൾ പ്രയോഗിച്ചതിനുമാണ് എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനി പരാതി നൽകിയത്.

തുടർന്ന് പൊലീസ് 2 സിപിഎം അനുഭാവികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വനിതാ കമ്മിഷനുൾപ്പെടെ പരാതി നൽകുന്ന കാര്യം ആലോചിക്കുമെന്ന് എൻഡിഎ ഭാരവാഹികൾ പറഞ്ഞു. പി.പി. രതീഷ്, പി.പി.അരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എം.എൽ.അശ്വിനി നൽകിയ പരാതിയിൽ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതും ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 1961ലെ കേരള പ്രിവൻഷൻ ഓഫ് ഡിസ്റ്റർബൻസസ് ഓഫ് പബ്ലിക് മീറ്റിങ് ആക്‌ട് സെക്‌ഷൻ 2, 1951ലെയും 1988ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷൻ 127 പ്രകാരവും കേസെടുത്തിട്ടുണ്ട്. 

ജനാധിപത്യ സംവിധാനത്തിൽ സ്ഥാനാർഥിക്ക് എവിടെയും വോട്ട് ചോദിക്കാൻ അവകാശം ഉണ്ടെന്നിരിക്കെ പ്രചരണത്തിനും പ്രവർത്തനത്തിനും സഞ്ചാരത്തിനും തടസം നിൽക്കുന്നത് അപലപനീയമാണ്. ഭീഷണിയെ വകവെക്കാതെ എല്ലാ വിഭാഗം ജനങ്ങളെയും കണ്ട് വോട്ടഭ്യർഥന നടത്തുമെന്നും എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി പറഞ്ഞു. 

എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ പ്രചരണം തടസപ്പെടുത്തിയത് പരാജയഭീതി മൂലമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. സിപിഎം ശക്തികേന്ദ്രങ്ങളിൽ ജനാധിപത്യപരമായ അവകാശങ്ങളുടെ പ്രത്യക്ഷമായധ്വംസനമാണ് നടക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com