ADVERTISEMENT
Change mode

ചെറുവത്തൂർ:കാരിയിൽ കുറ്റിവയലിലെ മൂലക്കാൽ കണ്ണൻ (65) അന്തരിച്ചു. ഭാര്യ: കെ.കെ.രാധ. മകൻ: കെ.കെ.ജിഷ്ണു. സഹോദരങ്ങൾ: ശാന്ത, രാജൻ, പരേതനായ നാരായണൻ.

തൃക്കരിപ്പൂർ:ഏറെക്കാലം കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ജോലി ചെയ്ത ഇളമ്പച്ചി തലിച്ചാലത്തെ കാനാ പുരുഷോത്തമൻ നായർ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30ന് തലിച്ചാലം സമുദായ ശ്മശാനത്തിൽ. കൊടക്കാട്ട് പണയക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ അച്ഛൻ സ്ഥാനികനാണ്. ഭാര്യ: സി.പി.ലക്ഷ്മിക്കുട്ടി. മക്കൾ: സി.പി.സതി (പ്രധാനാധ്യാപിക, മാതിരപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോതമംഗലം), അനിത (യുകെ). മരുമകൻ: പി.വി.ഹരീഷ് ഉണ്ണി (നെസ്റ്റ് മെഡിക്കൽസ്, പിലാത്തറ). സഹോദരങ്ങൾ: ചിണ്ടൻകുട്ടി, സുശീല (ചെന്നൈ), മാലിനി (മുംബൈ), ചന്ദ്രമതി.

പെരിയ:നിടുവോട്ട്പാറയിലെ സി.ലക്ഷ്മി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.ഗോവിന്ദൻ. മക്കൾ: സി.രാജൻ (അറഫ ജ്വല്ലറി, കാഞ്ഞങ്ങാട്), ബാബു (അപ്രൈസർ, പെരിയ സഹകരണ ബാങ്ക്). മരുമക്കൾ: വത്സല, മിനി.

കാഞ്ഞങ്ങാട്:ബാവാ നഗറിലെ സി.എച്ച്.അസ്‌ലം (48) അന്തരിച്ചു. അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി ട്രഷറർ, അബുദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി, കാഞ്ഞങ്ങാട് അബുദാബി കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സി.എച്ച്.അഹമ്മദ് കുഞ്ഞി ഹാജിയുടെയും കെ.എച്ച്.ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: നസീറ. മക്കൾ: ഫാത്തിമത്ത് മെഹറജബിൻ, ആയിഷത്ത് നൂരിയ, മുഹമ്മദ് അസ്‌ലം. സഹോദരങ്ങൾ: സി.എച്ച്.നിസാർ, നുസൈബ്, ആജിഷ അഹമ്മദ്.

കാഞ്ഞങ്ങാട്:അതിഞ്ഞാൽ കേക്കേപ്പുരയിലെ ടി.കെ.നഫീസ (60) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.കെ.മുഹമ്മദ് കുഞ്ഞി. മക്കൾ: ഷാജിദ്, അനീസ, ഫാസിറ, ജസീറ, അഷ്മിറ. മരുമക്കൾ: നൂർജഹാൻ, റഹ്മത്ത്, മുഹമ്മദ്, അഷ്‌റഫ്, ബഷീർ. സഹോദരങ്ങൾ: ഷാക്കിർ, അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, ജാസിം, സുബൈദ, ആമിന, നസീറ.

ബേക്കൽ:കിണറ്റിൻകര വീട്ടിൽ ഭാനുമതി (62) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ബേക്കൽ സമുദായ ശ്മശാനത്തിൽ. മക്കൾ: കണ്ണൻ (ഓട്ടോ ഡ്രൈവർ), അനുപമ, ഭാഗ്യലക്ഷ്മി. മരുമക്കൾ: രഞ്ജിഷ്, വിനീഷ്, സുവർണ. സഹോദരങ്ങൾ: വേലായുധൻ, വി.ജി.സുനിൽ, വി.ജി.യമുന, ബി.കെ.രമണി.

നീലേശ്വരം:പേരോൽ കിഴക്കെമറ്റത്തിൽ ലീലാമ്മ (74) അന്തരിച്ചു. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: മാത്യു, ഷൈനി. മരുമക്കൾ: കെ.പി ഷാജി, സുനി മാത്യു.

നീലേശ്വരം:കരിന്തളം കൊല്ലംമ്പാറയിലെ പാലാട്ട് ജാനകി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.പി.കൊട്ടൻ‍. മകൾ: നളന്ദ. മരുമകൻ: പി.രാജീവൻ. സഹോദരങ്ങൾ: രാഘവൻ, ശാരദ.

പെരുമ്പട്ട:കാക്കടവ് അരിയങ്കല്ല് എൻ.അബ്ദുല്ല കൊല്ലാട (72) അന്തരിച്ചു. ഭാര്യ: മറിയം. മക്കൾ: നവാസ്, നൗഷാദ്, ശിഹാബ് (ദുബായ്). മരുമക്കൾ: ജസീറ, പി.കെ.സി.സഫാന, റാഷിദ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT