ADVERTISEMENT

കൊല്ലം∙ കൊല്ലം വെസ്റ്റ് കല്ലട ഗവ. എൽപി സ്കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന 33 കുട്ടികൾ ചേർന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് എഴുതിയ കത്തിനു ഫലം കണ്ടു. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കത്തെഴുതിയ കുട്ടികളുടെ സഹപാഠി അശ്വിൻ മധുവിന് സൗജന്യ വിദഗ്ധ ചികിത്സ ലഭിച്ചു. സെറിബ്രൽ പാൾസി രോഗം ബാധിച്ച അശ്വിന് വിദഗ്ധ ചികിത്സ നൽകണമെന്നും അതു സൗജന്യമാക്കിക്കൊടുക്കണമെന്നതുമായിരുന്നു കുട്ടികൾ കത്തിൽ ആവശ്യപ്പെട്ടിരുന്നത്. സാമൂഹിക സുരക്ഷാ മിഷന്റെ വി കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി അശ്വിന്റെ ചികിത്സ സൗജന്യമാക്കി.

മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ കഴിയുന്ന അശ്വിനെ മന്ത്രി ഇന്നലെ നേരിട്ടു കാണാനെത്തി. മാതാപിതാക്കളെ ആശ്വസിപ്പിച്ച മന്ത്രി കത്തെഴുതാൻ നേതൃത്വം നൽകിയ മൂന്നാം ക്ലാസുകാരി ആർ. നിളയെ അഭിനന്ദിക്കാനും മറന്നില്ല. സഹപാഠിക്കു വേണ്ടി എഴുതിയ കത്ത് ഡിസംബർ പകുതിയോടെയാണു മന്ത്രിക്ക് ലഭിച്ചത്.

അശ്വിന് എഴുന്നേറ്റു നിൽക്കാനോ നടക്കാനോ സംസാരിക്കാനോ കഴിയില്ലെന്നും രണ്ടു വയസ്സകാരന്റെ വളർച്ച മാത്രണുള്ളതെന്നും കത്തിലുണ്ടായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ താഴെ വീണതാണ് അശ്വൻ ഈ അവസ്ഥയിലെത്താൻ കാരണമെന്നും വിദഗ്ധ ചികിത്സ ലഭിച്ചാൽ ഒരുപക്ഷേ, സാധാരണ നിലയിലേക്ക് എത്താൻ കഴിയുമെന്നും വ്യക്തമാക്കിയിരുന്നു. പിഎംആർ വിഭാഗം മേധാവി ഡോ. അബ്ദുൽ ഗഫൂർ, ഡോ. സുരേഷ്, ഡോ. സഖറിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണു ചികിത്സ പുരോഗമിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com