ADVERTISEMENT
കൊല്ലം ∙ രാത്രിനടത്തത്തിനിടെ യുവതിയോടു മോശമായി പെരുമാറിയ പാസ്റ്റർ പിടിയിൽ. കുണ്ടറ സ്വദേശി ഷഹീർ (42) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12.45നു പാർവതി മിൽ ജംക്‌ഷനു സമീപത്തെ സെന്റ് ജോസഫ് കോൺവെന്റ് റോഡിലാണു സംഭവം. റോഡിലൂടെ നടന്നു വരുകയായിരുന്ന നിർഭയ സംഘത്തോടു കാറിലെത്തിയ ഇയാൾ മോശമായി പെരുമാറി. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജാമ്യത്തിൽ വിട്ടു. 10 വർഷം മുൻപാണ് ഇയാൾ മതം മാറി പാസ്റ്റർ ആയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com