ADVERTISEMENT

കൊല്ലം ∙ചൂട് അസഹ്യമാണ്. പകൽ പുറത്തിറങ്ങുന്നവർ ഉരുകിയൊലിച്ചാണു വീടെത്തുക.  ശീതളപാനീയ കടകളിൽ തിരക്കേറി. കരിക്ക് ഉൾപ്പെടെയുള്ളവയുടെ വിൽപനയിൽ വർധനയുണ്ടെന്നു കച്ചവടക്കാർ പറയുന്നു. ജില്ലയിൽ പലയിടത്തും ശുദ്ധജലവും സംഭാരവുമൊക്കെ പലരും യാത്രക്കാർക്കു നൽകിത്തുടങ്ങിയിട്ടുണ്ട്. വഴിയരികിൽ മൺകുടത്തിൽ തണുത്തവെള്ളം വിൽപന നടത്തുന്നവരുടെയും എണ്ണം കൂടി. 

സൂര്യാഘാത ലക്ഷണങ്ങൾ:

∙ വളരെ ഉയർന്ന ശരീരോഷ്മാവ്
∙ വറ്റിവരണ്ടു ചൂടായ ശരീരം
∙ വേഗത്തിലുള്ള നാഡിമിടിപ്പ്
∙ ശക്തമായ തലവേദന, തലകറക്കം
∙ ശ്വസിക്കാൻ പ്രയാസം
∙ വിയർപ്പിന്റെ അഭാവം
(ഈ ലക്ഷണങ്ങൾ തോന്നിയാൽ തണലുള്ളയിടത്തേക്കു മാറി വിശ്രമിക്കുക. ആശുപത്രിയിലെത്തി ചികിത്സ തേടണം.)

∙ ധാരാളം ശുദ്ധജലം കുടിക്കുകയാണു ചൂടിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. ഉപ്പിട്ട കഞ്ഞിവെള്ളമോ ഉപ്പിട്ട നാരങ്ങാവെള്ളമോ കുടിക്കുന്നതു നല്ലതാണ്.
∙ കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കരുത്. വെയിലത്തു പാർക്ക് ചെയ്ത
∙കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക.
∙ വീടിനുള്ളിൽ കാറ്റു കടക്കുന്ന വിധത്തിൽ ജനലുകളും വാതിലുകളും തുറന്നിടുക.
∙ പുറത്തേക്ക് ഇറങ്ങുമ്പോൾ കയ്യിൽ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ കരുതാം.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com