ADVERTISEMENT

കൊല്ലം ∙ ജില്ലയിൽ മൂന്നാമതൊരാൾക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുടെ ഭാര്യാസഹോദരിയായ നാൽപത്തിമൂന്നുകാരിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം പകർന്നതായി സ്ഥിരീകരിച്ച ജില്ലയിലെ ആദ്യ കേസുമാണിത്. ദുബായിൽ നിന്നു തിരുവനന്തപുരത്തെത്തി അവിടെ നിരീക്ഷണത്തിലായ മൈലാപ്പൂര് സ്വദേശിയാണു രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. 

കഴിഞ്ഞ 18 നു ദുബായിൽ നിന്നു കൊല്ലത്തെത്തിയ പ്രാക്കുളം സ്വദേശി ഭാര്യാസഹോദരി കുടുംബമായി താമസിക്കുന്ന വീട്ടിലാണ് എത്തിയത്. ഇവിടെ ഭാര്യ, ഭാര്യാസഹോദരി, ഭർത്താവ്, 2 മക്കൾ എന്നിവർ ഉണ്ടായിരുന്നു. ഇയാൾക്കൊപ്പം ഇവരെ 5 പേരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി ഐസലേഷൻ വാർഡിലേക്കു മാറ്റിയിരുന്നു.  

17228 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ  ഇന്നലെ 17228 പേരാണ് ഗൃഹനിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 34 പേർ വിദേശ പൗരന്മാർ. ദുബായിൽ നിന്നുള്ള 1954 പേർ ഉൾപ്പെടെ ഗൾഫ് മേഖലയിൽ നിന്ന് തിരികെ എത്തിയ 6398 സ്വദേശീയരും ഗൃഹനിരീക്ഷണത്തിൽ ഉൾപ്പെടുന്നു. ഇന്നലെ മാത്രം പുതിയതായി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ 246  ആണ്. ആശുപത്രിയിൽ 19 പേർ നിരീക്ഷണത്തിൽ ഉണ്ട്.

∙ ജില്ലയിൽ ഇന്നലെ ആശുപത്രി നിരീക്ഷണത്തിലാക്കിയവർ – 02
∙ ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ - 19
∙ ഹോം ക്വാറന്റീനിൽ പോകാൻ ഇന്നലെ നിർദേശിക്കപ്പെട്ടവർ – 246
∙ഹോം ക്വാറന്റീനിൽ ആകെ കഴിയുന്നവർ – 17228
∙ ജില്ലയിൽ ഇതുവരെ പരിശോധിച്ച സാംപിളുകൾ – 759
∙ നെഗറ്റീവ് - 73
∙ ഫലം വരാനുള്ളവ – 73

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com