കാതടപ്പിക്കുന്ന ശബ്ദവുമായി കറക്കം; ‘നോയ്സി ബോയ്’ പിടിയിൽ

ട്രാഫിക് പൊലീസ് പിടികൂടിയ അമിത ശബ്ദമുള്ള വാഹനം.
ട്രാഫിക് പൊലീസ് പിടികൂടിയ അമിത ശബ്ദമുള്ള വാഹനം.
SHARE

കൊല്ലം ∙ കാതടപ്പിക്കുന്ന ശബ്ദവുമായി നഗരത്തിൽ ഇരുചക്രവാഹനത്തിൽ കറങ്ങിയിരുന്ന ‘നോയ്സി ബോയ്’ പിടിയിൽ. നമ്പർ പ്ലേറ്റിൽ ഇതേ പേര് എഴുതി വച്ചായിരുന്നു കറക്കം. ഒപ്പം ഹെഡ് ലൈറ്റും അനുവദനീയമല്ലാത്ത പ്രകാശതീവ്രത ഉള്ളതാണെന്നു ട്രാഫിക് പൊലീസിന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

അയത്തിൽ സ്വദേശിയുടെ പേരിലുള്ള വാഹനം ട്രാഫിക് എസ്ഐ എസ്.പ്രദീപിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടുമ്പോൾ മുഖത്തല സ്വദേശിയായിരുന്നു ഓടിച്ചിരുന്നത്. പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തു.

ഇത്തരത്തിൽ വാഹനങ്ങളിൽ അനധികൃതമായ നവീകരണം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ പറഞ്ഞു. കമ്മിഷണറുടെ നിർദേശപ്രകാരം ട്രാഫിക് പൊലീസ് നഗരത്തിലെ ഇത്തരം സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകിത്തുടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kollam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA