ADVERTISEMENT

കൊട്ടാരക്കര∙ വിവിധ കേസുകളിലെ പ്രതികൾ കണ്ടെയ്ൻമെന്റ് സോണുകളുടെ ‘സുരക്ഷ’യിൽ കഴിയുമ്പോൾ വട്ടംചുറ്റി പൊലീസ്. ജില്ലയിൽ ആറു മാസത്തിനിടെ നടന്ന വൻ കേസുകളിൽ ഉൾപ്പെട്ട ഇരുപതോളം പ്രതികളെയാണ് പിടികൂടാനുള്ളത്. ഇവരെ പുറത്തെത്തിച്ച് പിടികൂടാൻ തന്ത്രങ്ങൾ മെനയുകയാണ് റൂറൽ ജില്ലാ പൊലീസ്. കവർച്ച, മോഷണം, ജോലി തട്ടിപ്പ്, ലഹരി കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികളാണ് ഇവർ. പലരും തിരുട്ട് ഗ്രാമത്തിലെ അന്തേവാസികൾ.

തമിഴ്നാട് പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്. തൽക്കാലം കേരളം വിട്ടുള്ള അന്വേഷണം വേണ്ടെന്നാണ് ഡിജിപിയുടെ സർക്കുലർ. സംസ്ഥാനം വിട്ടു പോയാൽ പൊലീസ് സേനയ്ക്ക് 14 ദിവസത്തെ ക്വാറന്റീൻ വേണ്ടി വരും. എന്നാൽ ഓണക്കാലത്ത്  മോഷണ സംഘങ്ങൾ കേരളത്തിലേക്ക് എത്താതിരിക്കാൻ അതിർത്തിയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വാഹന നമ്പർ ഉൾപ്പെടെയുള്ളവ രഹസ്യ ക്യാമറകൾ സ്കാൻ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com