ADVERTISEMENT

കൊട്ടാരക്കര ∙ സ്ഥാനാർഥിയുടെ ഫോട്ടോയും പേരും ചിഹ്നവും പതിച്ച  കൊച്ചുസാനിറ്റൈസറും  മാസ്കും പേപ്പർ പേനയും വൈകാതെ വോട്ടർമാരെ തേടി വരും. പ്രിന്റിങ് യൂണിറ്റുകളിൽ സാമഗ്രികളുടെ നിർമാണം തുടങ്ങി. കോവിഡ് കാലത്ത് പുതുമയായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് സ്ഥാനാർഥികൾ നടത്തുന്നത്.പ്രകൃതി സൗഹൃദ പ്രചാരണത്തിനാണ്  ഇത്തവണ ഊന്നൽ. തുണി ബോർഡുകൾക്കാണ് പ്രിയം. പോസ്റ്ററുകളും നോട്ടിസുകളും ഇത്തവണ നാട്ടിലെ പ്രിന്റിങ് പ്രസുകളിൽ നിന്നാകും.

ശിവകാശിയിലേക്ക് പോകാൻ മിക്കവർക്കും താൽപര്യമില്ല. ഒരാഴ്ചത്തെ ക്വാറന്റീൻ പ്രചാരണത്തെ തടസ്സപ്പെടുത്തുമെന്ന ഭീതിയാണുള്ളത്. ക്വാറന്റീൻ മാനദണ്ഡങ്ങളിൽ ഇളവ് വന്നില്ലെന്ന് റൂറൽ എസ്പി ആർ.ഇളങ്കോ അറിയിച്ചു. കടലാസ് കൊണ്ടു നിർമിച്ച വിത്തുപേനയാണ് മറ്റൊരു ആകർഷണം. പേനയുടെ അറ്റത്ത് ഒളിപ്പിച്ചു വച്ച വിത്ത്, പേന മണ്ണിൽ അടിയുന്നതോടെ മുളയ്ക്കും. 

സ്ഥാനാർഥിയുടെ ചിത്രവും പേരും ഒഴികെയുള്ള പോസ്റ്റർ ‍ഡിസൈനിങും പൂർത്തിയായി. സീറ്റ് ഉറപ്പായ സ്ഥാനാർഥികൾ നോട്ടിസും ബോർഡുകളും പ്രിന്റ് ചെയ്ത് വീടുകളിൽ എത്തിച്ച് രഹസ്യമായി സൂക്ഷിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഇവ പുറത്തിറക്കും. ഇത്തവണ വൻ തിരക്കാണ് ഉള്ളതെന്ന് സൈൻ പ്രിന്റിങ് അസോസിയേഷൻ ഭാരവാഹി സന്തോഷ് ഹാൾമാർക് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com