ADVERTISEMENT

കരുനാഗപ്പള്ളി ∙ നഗരസഭയിൽ 35 ഡിവിഷൻ കൗൺസിലർമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് വർണാഭമായി . പുതിയതായി നിർമിച്ച മുനിസിപ്പൽ ടവറിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു ചടങ്ങുകൾ. ഏറ്റവും മുതിർന്ന അംഗവും 2–ാം ഡിവിഷൻ പ്രതിനിധിയുമായ എം.അൻസാറിന് ആദ്യം വരണാധികാരി എസ്.സുശീല സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്നു 34 കൗൺസിലർമാരും എം.അൻസാറിനു മുന്നിൽ സത്യവാചകം ചൊല്ലി. നഗരസഭ സെക്രട്ടറി എ.ഫൈസൽ സർക്കാരിനു വേണ്ടിയുള്ള എം.മൊയ്ദീന്റെ സന്ദേശം വായിച്ചു. അസി. റിട്ടേണിങ് ഓഫിസർമാരായ മനോജ്കുമാർ, സിയാദ് എന്നിവർ പ്രസംഗിച്ചു. ടവറിലെ ഹാളിൽ നഗരസഭ കൗൺസിലിന്റെ ആദ്യ യോഗം എം.അൻസാറിന്റെ അധ്യക്ഷതയിൽ ചേർന്നു. വിവിധ കക്ഷി നേതാക്കളായ കോട്ടയിൽ രാജു,അഡ്വ.ടി.പി.സലിംകുമാർ, പടിപ്പുര ലത്തീഫ്, സതീഷ് തേവനത്ത്, റെജി ഫോട്ടോപാർക്ക്, റഹിയാനത്ത് ബീവി , നഗരസഭ സെക്രട്ടറി എ. ഫൈസൽ എന്നിവർ പ്രസംഗിച്ചു.

   കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓച്ചിറ പഞ്ചായത്ത് 17–ാം വാർഡ് അംഗം എസ്.സരസ്വതി കോവിഡ് പ്രതിരോധ നിയമം പാലിച്ച് പിപിഇ കിറ്റ് ധരിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നു. പഞ്ചായത്തിലെ 2–ാം വാർഡ് അംഗം എ.അജ്മലും പിപിഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓച്ചിറ പഞ്ചായത്ത് 17–ാം വാർഡ് അംഗം എസ്.സരസ്വതി കോവിഡ് പ്രതിരോധ നിയമം പാലിച്ച് പിപിഇ കിറ്റ് ധരിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നു. പഞ്ചായത്തിലെ 2–ാം വാർഡ് അംഗം എ.അജ്മലും പിപിഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.

∙കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിൽ 18–ാം വാർഡിൽ നിന്നു വിജയിച്ച മുതിർന്ന അംഗം ശ്യാമളയ്ക്ക് റിട്ടേണിങ് ഓഫിസർ ഇന്ദു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്നു മറ്റ് അംഗങ്ങൾ ശ്യാമളയ്ക്കു മുന്നിൽ സത്യവാചകം ചൊല്ലി അധികാരം ഏറ്റു. തുടർന്നു പഞ്ചായത്ത് ഹാളിൽ ആദ്യ യോഗവും നടന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീമ പ്രസംഗിച്ചു.

   കരുനാഗപ്പള്ളി നഗരസഭയിലെ ഏറ്റവും മുതിർന്ന അംഗം എം.അൻസാറിന് റിട്ടേണിങ് ഓഫിസർ എസ്.സുശീല സത്യവാചകം ചൊല്ലി കൊടുക്കുന്നു.
കരുനാഗപ്പള്ളി നഗരസഭയിലെ ഏറ്റവും മുതിർന്ന അംഗം എം.അൻസാറിന് റിട്ടേണിങ് ഓഫിസർ എസ്.സുശീല സത്യവാചകം ചൊല്ലി കൊടുക്കുന്നു.

∙തൊടിയൂർ ഗ്രാമപ്പഞ്ചായത്തിൽ 15–ാം വാർഡിൽ നിന്നു വിജയിച്ച മുതിർന്ന അംഗം രവിന്ദ്രനാഥിന് റിട്ടേണിങ് ഓഫിസർ ശോഭന സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്നു മറ്റ് അംഗങ്ങൾക്ക് രവീന്ദ്രനാഥ് സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് ഹാളിൽ ആദ്യ യോഗവും ചേർന്നു. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജി.രാധാകൃഷ്ണൻ പ്രസംഗിച്ചു.

∙തഴവ ഗ്രാമപ്പഞ്ചായത്തിൽ മുതിർന്ന അംഗം ഗേൾസ് എച്ച്.എസ് വാർഡിൽ നിന്നു വിജയിച്ച വി.സദാശിവന് (എസ്.എസ്.തഴവ) റിട്ടേണിങ് ഓഫിസർ ശബരി പ്രശാന്ത് സത്യവാചകം ചൊല്ലി ക്കൊടുത്തു. വി.സദാശിവൻ മറ്റ് അംഗങ്ങൾക്കും ചൊല്ലിക്കൊടുത്തു. ആദ്യ യോഗവും ചേർന്നു. സെക്രട്ടറി സി.ജനചന്ദ്രൻ പ്രസംഗിച്ചു.

ചവറ

തദ്ദേശസ്ഥാപനങ്ങളിലേക്കു പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗമായ വടുതല ഡിവിഷനിലെ എം.പ്രസന്നൻ ഉണ്ണിത്താനു വരണാധികാരി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.സുഹൈർ സത്യവാചകം ചൊല്ലിക്കൊടുത്തു. നീണ്ടകര ഗ്രാമപ്പഞ്ചായത്തിൽ മുതിർന്ന അംഗമായ ഫിഷർമെൻ കോളനി വാർഡിലെ കെ.രാജീവനു ലാൻഡ് സർവേ സൂപ്രണ്ട് ആർ.സന്തോഷ് കുമാറും തെക്കുംഭാഗത്ത് മുതിർന്ന അംഗമായ തെക്കുംവിള വാർഡിലെ പ്രഭാകരൻ പിള്ളയ്ക്കു ഇറിഗേഷൻ ചവറ അസി.എക്സിക്യൂട്ടീവ് എൻജിനീയർ സി.പി.സുഖേഷ് കൃഷ്ണയും ചവറയിൽ പുത്തൻകോവിൽ വാർഡിലെ കെ.ബാബുവിനു ചവറ കൃഷി അസി.ഡയറക്ടർ ഷെറിൻ മുള്ളറും, തേവലക്കരയിൽ അരിനല്ലൂർ തെക്ക് വാർഡിലെ പി.ഫിലിപ്പിനു വരണാധികാരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ എസ്.ബിന്ദുവും, പന്മനയിൽ മാവേലി വാർഡിലെ അഡ്വ.ഇ.യൂസുഫ് കുഞ്ഞിനു ചവറ സബ് റജിസ്ട്രാർ ഡോ.കെ.ജി.ഉമാ ദേവിയും സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് വാർഡുകളുടെ ക്രമമനുസരിച്ച് മുതിർന്ന അംഗം മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. താൽക്കാലിക അധ്യക്ഷന്റെ അധ്യക്ഷതയിൽ പ്രഥമ പഞ്ചായത്ത് സമിതി യോഗവും ചേർന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പലയിടങ്ങളിലും വിജയിച്ച സ്ഥാനാർഥികൾ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ബ്ലോക്ക് അധ്യക്ഷ സ്ഥാനം ജനറൽ വിഭാഗത്തിനും തേവലക്കര ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷസ്ഥാനം പട്ടികജാതി വനിതയ്ക്കും, പന്മന, തെക്കുംഭാഗം അധ്യക്ഷ സ്ഥാനം വനിതകൾക്കുമാണ് സംവരണം ചെയ്തിട്ടുള്ളത്. ചവറ, നീണ്ടകര ഗ്രാമപ്പഞ്ചായത്തുകളിൽ അധ്യക്ഷ സ്ഥാനം ജനറൽ വിഭാഗത്തിനുമാണ്.

ശാസ്താംകോട്ട

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലും ബ്ലോക്ക് ഡിവിഷനുകളിലും വിജയിച്ച സ്ഥാനാർഥികൾ സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്ക് ബ്ലോക്ക് ഓഫിസിലും വാർഡംഗങ്ങൾക്കു ബന്ധപ്പെട്ട പഞ്ചായത്ത് ഓഫിസുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടന്നത്. തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പിന്നീട് ഇവരുടെ അധ്യക്ഷതയിൽ ആദ്യ കമ്മിറ്റിയും ചേർന്നു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ആനയടി ഡിവിഷൻ അംഗം കെ. പങ്കജാക്ഷൻ, കുന്നത്തൂരിൽ 9–ാം വാർഡംഗം വൽസലകുമാരി, പോരുവഴിയിൽ 9–ാം വാർഡംഗം ജി. മോഹനൻപിള്ള, ശൂരനാട് വടക്ക് 8–ാം വാർഡംഗം ഖദീജാബീവി, ശൂരനാട് തെക്ക് 7–ാം വാർഡംഗം ഗീതാഭായ്, ശാസ്താംകോട്ടയിൽ 7–ാം വാർഡംഗം മുരളീധരൻപിള്ള, മൈനാഗപ്പള്ളിയിൽ 2–ാം വാർഡംഗം പി.എം.സെയ്ദ്, പടിഞ്ഞാറെ കല്ലടയിൽ 11–ാം വാർഡംഗം എൻ. ശിവാനന്ദൻ എന്നിവർ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com