ADVERTISEMENT

കരുനാഗപ്പള്ളി ∙ നാട്ടുകാരുടെയും വീട്ടുകാരുടെയും സായിപ്പ് എന്ന മുഹമ്മദ് മുസ്തഫ ചായക്കടയിൽനിന്നു നഗരസഭ ഭരണനേതൃത്വത്തിലേക്ക്. നെടിയവിള 29-ാം ഡിവിഷനിൽ നിന്നു നഗരസഭ കൗൺസിലറായി തിരഞ്ഞെടുത്ത മുഹമ്മദ് മുസ്തഫ (സായിപ്പ്) സത്യപ്രതിജ്ഞ ചൊല്ലി. കരുനാഗപ്പള്ളി ലാലാജി ജംക്‌ഷൻ- പണ്ടാരത്തുരുത്ത് റോഡിന്റെ വശത്തു മുഴങ്ങോട്ടുവിള മീൻമുക്കിൽ അരനൂറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന മുല്ലശ്ശേരിൽ കട അറിയാത്തവരില്ല.

പിതാവ് മുല്ലശ്ശേരിൽ അഹമ്മദ് കുഞ്ഞ് നടത്തിയിരുന്ന ചായക്കടയിൽ പിതാവിന്റെ സഹായികളായിരുന്നു മക്കളും. ഇതിനിടയിൽ 10 വർഷത്തോളം സൗദിയിലും ദുബായിലും പ്രവാസ ജീവിതം നയിച്ച മുഹമ്മദ് മുസ്തഫ പിതാവിന്റെ മരണശേഷം ചായക്കടയുടെ നേതൃത്വം ഏറ്റെടുത്തു. ഇപ്പോൾ ജ്യേഷ്ഠൻ നിസാറാണ് ചായക്കടയുടെ ചുമതലക്കാരനെങ്കിലും മിക്കപ്പോഴും ചായ ഒഴിക്കാനും മറ്റും മുഹമ്മദ് മുസ്തഫയാണ് മുന്നിൽ.  ജനകീയമായ സായിപ്പ് എന്ന പേര് ബാലറ്റ് പേപ്പറിലും ചേർത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com