ADVERTISEMENT
കരുനാഗപ്പള്ളി ∙ വീട്ടുകാര്യം പോലെ നാട്ടുകാര്യം നോക്കാൻ തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ഭർത്താവും ഭാര്യയും ഒരുമിച്ചെത്തി സത്യപ്രതിജ്ഞ ചൊല്ലി. തൊടിയൂർ പുലിയൂർവഞ്ചി വടക്ക്  സന്തോഷ് ഭവനത്തിൽ തൊടിയൂർ വിജയകുമാറും ഭാര്യ ബിന്ദു വിജയകുമാറുമാണു ഈ ദമ്പതികൾ. പുലിയൂർ വഞ്ചി വടക്ക് 3–ാം  വാർഡിൽ നിന്നാണു തൊടിയൂർ വിജയകുമാറിന്റെ വിജയം. പുലിയൂർ വഞ്ചി തെക്ക്  6–ാം വാർഡിൽ നിന്നു ബിന്ദുവും ജയിച്ചു. ഇരുവരും ആദ്യ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. തൊടിയൂർ വിജയകുമാർ കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് സെക്രട്ടറിയാണ്.  ബിന്ദു വിജയകുമാർ തൊടിയൂർ വനിത സഹകരണ സംഘം പ്രസിഡന്റും, ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും മണ്ഡലം വൈസ് പ്രസിഡന്റുമാണ്. നേരത്തെയും ഗ്രാമപ്പഞ്ചായത്ത് അംഗമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com