കടമാൻകോട്∙ ചെറുകിട ജലസേചന പദ്ധതി 2012ൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ മുടക്കി നവീകരിച്ച കടമാൻകോട് ക്ഷേത്രക്കുളം വീണ്ടും പഴയപടി. കളയും പായലും അടിഞ്ഞു ജലം മലിനപ്പെട്ടു. വരൾച്ചയിലും ജലസമൃദ്ധമായ കുളത്തിലെ ജലം ഏലാകളിൽ കാർഷിക ആവശ്യത്തിന് ഉപയോഗിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു നവീകരിച്ചത്. കുളത്തിന്റെ കൽക്കെട്ടുകൾ വീണ്ടും തകർന്നു. ചുറ്റും കാടു വളർന്നു ഇഴജന്തുക്കളുടെ കേന്ദ്രമായതോടെ ഇവിടേക്ക് ആരും പോകാതായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലാണ് ക്ഷേത്രം.
നവീകരണത്തിന് ചെലവിട്ടത് 21 ലക്ഷം; കടമാൻകോട് കുളം വീണ്ടും ‘കുളമായി’

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.