ADVERTISEMENT

കൊട്ടാരക്കര∙ എംസി റോഡിൽ ലോവർ കരിക്കത്തിന് സമീപം മുത്തൂറ്റ് ടാറ്റ കാർ സർവീസ് സെന്ററിൽ തീപിടിത്തം. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.  പിൻഭാഗത്ത് ആക്രി സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നാണ് തീ ഉയർന്നത്. ക്രമേണ മറ്റ് മുറികളിലേക്ക് പടർന്നു. കെട്ടിട ഭാഗങ്ങളും സ്പെയർ പാർട്സുകളും കത്തിയമർന്നു.

ജീവനക്കാരുടെ വസ്ത്രങ്ങളും ബാഗും സൂക്ഷിച്ച മുറിയിലേക്കും തീ പടർന്നു. വസ്ത്രങ്ങളും പണവും രേഖകളും അടങ്ങിയ ബാഗുകളും അഗ്നിക്കിരയായി. കൊട്ടാരക്കര അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ എത്തി തീ കെടുത്തുകയായിരുന്നു. സമീപ പുരയിടത്തിലേക്കും തീ പടർന്നു. കൊട്ടാരക്കര അസി. സ്റ്റേഷൻ ഓഫിസർ പി.വി.സന്തോഷ്കുമാർ, ഓഫിസർമാരായ പി.അനിൽകുമാർ, വി.എം.മനോജ്, ജെ.ഷൈൻ, ഡി.സമീർ, പി.പ്രവീൺ, ആർ.രാജീവ്, സജി ലൂക്കോസ്, എസ്.ആർ.രഞ്ജിത്, എം.വി.ശ്രീജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com