ADVERTISEMENT

ശാസ്താംകോട്ട ∙ മതനിരപേക്ഷത സംരക്ഷിക്കാൻ രാജ്യത്ത് രംഗത്തുള്ള പ്രസ്ഥാനങ്ങൾ കേരളത്തിലെ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുന്നത്തൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചക്കുവള്ളിയിൽ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമസ്ത മേഖലയിലും കോൺഗ്രസ് തുടങ്ങിവച്ച ജനദ്രോഹ നയങ്ങളാണ് അതിഭീകരമായി ബിജെപി ഇപ്പോൾ നടപ്പാക്കുന്നത്. കന്യാസ്ത്രീകളെ ആക്രമിച്ചത് ഉൾപ്പെടെയുള്ള സംഘപരിവാർ ഭീകരത കേരളത്തിൽ മാത്രം നടപ്പാകില്ല. ഇടതുപക്ഷം തീർക്കുന്ന പ്രതിരോധമാണ് ഇതിനു കാരണം. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ആർ.എസ്.അനിൽ അധ്യക്ഷത വഹിച്ചു.

സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ, കെ. സോമപ്രസാദ് എംപി, കെ.ആർ.ചന്ദ്രമോഹൻ, എം. ശിവശങ്കരപിള്ള, ഡോ.പി.കെ.ഗോപൻ, എം. ഗംഗാധരക്കുറുപ്പ്, സാബു ചക്കുവള്ളി, പി.ബി.സത്യദേവൻ, വഴുതാനത്ത് ബാലചന്ദ്രൻ, കെ. ശിവശങ്കരൻ നായർ, സി.കെ.ഗോപി, ടി.ആർ.ശങ്കരപിള്ള, ടി. അനിൽ, ഉഷാലയം ശിവരാജൻ, എസ്. ദിലീപ്കുമാർ, ആർതർ ലോറൻസ്, വി. മാധവൻപിള്ള, വിജയമ്മ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com