ADVERTISEMENT

പുനലൂർ ∙ അങ്കത്തട്ടിൽ മൂന്ന് മുന്നണികളും തമ്മിൽ പൊരിഞ്ഞ പോരിൽ. വികസനവും വികസന മുരടിപ്പും ഇതുവരെ ഭരിച്ച മുന്നണികളുടെ വൈകല്യങ്ങളും പരസ്പരം ചൂണ്ടിക്കാട്ടിയും കൊണ്ടും കൊടുത്തും തീപാറുന്ന മാറ്റുരയ്ക്കലാണ് ‌പരസ്യപ്രചാരണം അവസാനിക്കാൻ രണ്ടു ദിവസങ്ങൾ ശേഷിക്കെ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ഇടതുസർക്കാർ കഴിഞ്ഞ 5 വർഷംകൊണ്ട് കശുവണ്ടി മേഖലയെ നശിപ്പിച്ചുവെന്ന് ആരോപണമാണ് യുഡിഎഫ് സ്ഥാനാർഥി എ.അബ്ദുറഹിമാൻ രണ്ടത്താണി ഇടമുളയ്ക്കൽ പഞ്ചായത്തിലെ കശുവണ്ടി ഫാക്ടറികൾ സന്ദർശിച്ചു കൊണ്ട് ഉന്നയിച്ചത്.കശുവണ്ടിയുടെ ഈറ്റില്ലമായ കൊല്ലത്തിന്റെ പ്രഢിയും യശസും ഉയർത്തുന്നതിന് ആവശ്യമായ കർമപദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം ഈ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുനലൂരിലെ യുഡിഎഫ് സ്ഥാനാർഥി അബ്ദുറഹിമാൻ രണ്ടത്താണിക്ക് ഇടമു‌ളയ്ക്കൽ പഞ്ചായത്തിലെ കശുവണ്ടി ഫാക്ടറിയിൽ നൽകിയ സ്വീകരണം
പുനലൂരിലെ യുഡിഎഫ് സ്ഥാനാർഥി അബ്ദുറഹിമാൻ രണ്ടത്താണിക്ക് ഇടമു‌ളയ്ക്കൽ പഞ്ചായത്തിലെ കശുവണ്ടി ഫാക്ടറിയിൽ നൽകിയ സ്വീകരണം

ഇടയം ജംക്‌ഷനിൽ നിന്നു തുടങ്ങിയ അറയ്ക്കൽ മണ്ഡലം സ്വീകരണം മതുരപ്പ അയത്തിൽ സമാപിച്ചു.കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അറക്കൽ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എ.എ. ബഷീർ,പി.ബി. വേണുഗോപാൽ,സി. മോഹനൻ പിള്ള, ,അമ്മിണി രാജൻ,റഫീഖ് തടിക്കാട്,തൗഫീഖ് തടിക്കാട് കെട്ടിടത്തിൽ സുലൈമാൻ,വി.എസ്റാണ , ബേബി മാത്യു, റെജി തടിക്കാട് എൻ.അനിരുദ്ധൻ തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു. ഇന്ന് 2.30 പുനലൂർ വെട്ടിപ്പുഴയിൽ നിന്ന് മണ്ഡലം ചുറ്റി റോഡ് ഷോ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി.എസ്. സുപാലിന്റെ സ്വീകരണ പര്യടനത്തിന് ഒരു ദിവസം ഇടവേള നൽകി ഇന്നലെ കശുവണ്ടി ഫാക്ടറികൾ ഉൾപ്പടെ തൊഴിലാകൾ കൂട്ടമായി ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ എത്തി വോട്ട് അഭ്യർഥിച്ചു .‌

പുനലൂരിലെ എൻഡിഎ സ്ഥാനാർഥി ആയൂർ മുരളിക്ക് റോസ്മലയിൽ നൽകിയ സ്വീകരണം
പുനലൂരിലെ എൻഡിഎ സ്ഥാനാർഥി ആയൂർ മുരളിക്ക് റോസ്മലയിൽ നൽകിയ സ്വീകരണം

കോർപറേഷൻ ഫാക്ടറി ആയ പനച്ചവിള ഫാക്ടറി എത്തിയപ്പോൾ ആവേശത്തോടെയാണ് തൊഴിലാളികൾ സ്വീകരിച്ചത്. സ്ഥാനാർഥിയോടൊപ്പം കെ ബാബു പണിക്കർ, ഡി വിശ്വസേനൻ, രാധാരാജേന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു ഇന്ന് കുളത്തൂപ്പുഴ ആർപിഎല്ലിൽ സ്വീകരണം നൽകും. എൻഡിഎ സ്ഥാനാർഥി ആയൂർ മുരളിക്ക് ആയിരനെല്ലൂർ ആർ‌പിഎൽ, റോസ് മല മേഖലകളിൽ സ്വീകരണം നൽകി.ലയം സന്ദർശിച്ചു വോട്ട് ഉറപ്പിക്കുന്നു.ആർപിഎൽ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. വടമൺ ബിജു ഉദ്ഘാടനം ചെയ്തു.

പര്യടനം റോസ് മലയിൽ നിന്ന് ആരംഭിച്ച്, ചേന ഗിരി, പ്രിയ എസ്റ്റേറ്റ്, പെരുവഴിക്കാല വഴി കടമാൻ കോട് സമാപിച്ചു.സ്ഥാനാർഥിക്കൊപ്പം എസ്.ഉമേഷ് ബാബു ,ബിജു വടക്കേടത്ത്, ആലഞ്ചേരി ജയചന്ദ്രൻ മഞ്ജു കുമാർ,എസ്.തങ്കമണി, ലളിതാഭായി, ജയലക്ഷ്മി, ചന്ദ്രലേഖ, തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് 2 ന് ആയൂരിൽ നിന്ന്‌ ആരംഭിക്കുന്ന റോഡ് ഷോ അഞ്ചൽ, കുളത്തൂപ്പുഴ, തെന്മല, ഇടമൺ, പുനലൂർ വഴി കരവാളൂരിൽ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com