ADVERTISEMENT

പുനലൂർ ∙ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനു വിപുലമായ ഒരുക്കങ്ങൾ. പോളിങ് സാമഗ്രികൾ ഗവ.എച്ച്എസ്എസിലെ കൗണ്ടറുകളിൽ നിന്നും വിതരണം ചെയ്തു. ഓരോ ബൂത്തിലും നാലു പോളിങ് ഉദ്യോഗസ്ഥരെ കൂടാതെ പൊലീസ് ഉൾപ്പെടെ ഏഴ് പേരാണുള്ളത്. തെർമൽ സ്കാനർ ഉപയോഗിച്ച് വോട്ടർമാരുടെ താപനില പരിശോധിച്ചാണ് ബൂത്തിലേക്ക് കയറ്റിവിടുന്നത്. സാനിറ്റൈസർ നൽകുന്നതിന് അങ്കണവാടി ജീവനക്കാർ, ആശ വർക്കർ എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ എല്ലാ ബൂത്തുകളിലേക്കും ആവശ്യമായ സാധനങ്ങൾ വിതരണം പൂർത്തിയായി. പഞ്ചായത്തു തല സെക്ടറൽ ഓഫിസർമാർ ബൂത്തുതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.ഇന്നു രാവിലെ ഏഴു മുതൽ 312 ബൂത്തുകളിൽ വോട്ടെടുപ്പ് നടക്കും.

പുനലൂർ നഗരസഭ, കരവാളൂർ, ഇടമുളയ്ക്കൽ, അഞ്ചൽ, ഏരൂർ, കുളത്തുപ്പുഴ, ആര്യങ്കാവ്, തെന്മല പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ഈ നിയോജക മണ്ഡലം. ആകെയുള്ള 205830 വോട്ടുകളിൽ സ്ത്രീകൾ 107974, പുരുഷന്മാർ 97854, രണ്ട് ട്രാൻസ്ജെൻഡറുകളും ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 196 ആയിരുന്നു. ആയിരം വോട്ടർമാരിൽ അധികമുള്ള ബൂത്തുകൾ രണ്ടാക്കിയതോടെ 116 ബൂത്തുകൾ കൂടി അധികമായി ഇക്കുറി ഉണ്ട്. പുനലൂർ നഗരസഭയിൽ ഇതിൽ 59 ബൂത്തുകളും ഇടമുളയ്ക്കൽ പഞ്ചായത്തിൽ 49 ഉം കരവാളൂരിൽ 31 ഉം അഞ്ചലിൽ 42 ഉം ഏരൂരിൽ 44 ഉം തെന്മലയിൽ 31 ഉം ആര്യങ്കാവിൽ 14 ഉം കുളത്തൂപ്പുഴയിൽ 44 ഉം ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും കുറവ് വോട്ടർമാരുള്ളതും ആര്യങ്കാവ് പഞ്ചായത്തിലെ മെത്താപ്പ് അങ്കണവാടിയിലെ 163 ബൂത്തിലാണ്. ഇവിടെ ആകെ 138 വോട്ടർമാരാണുള്ളത്.

പുത്തൂർ ∙ വിധിയെഴുതാൻ നാട് ഇന്നു പോളിങ് ബൂത്തിലെത്തുമ്പോൾ നിശ്ശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും വോട്ടുറപ്പിക്കാൻ സർവ തന്ത്രങ്ങളും പയറ്റിയ സംതൃപ്തിയിലാണു മുന്നണികൾ. സ്ഥാനാർഥികൾ മണ്ഡലം നിറഞ്ഞുള്ള ഓട്ടപ്രദക്ഷിണത്തിലായിരുന്നു. വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ആവർത്തിച്ചുള്ള ഭവന സന്ദർശനമായിരുന്നു പ്രവർത്തകരുടെ ഇന്നലത്തെ പ്രധാന പ്രവർത്തനം. കോവിഡ് കാലമായതിനാൽ വയോധികരുടെ സ്ക്വാഡുകൾ കുറഞ്ഞെങ്കിലും യുവാക്കളുടെയും വനിതകളുടെയും സ്ക്വാഡുകൾ അവസാനദിവസം കൂടുതൽ സജീവമായിരുന്നു. വോട്ടുചോർച്ച ഭയപ്പെടുന്ന മേഖലകളിൽ എതിർമുന്നണിയുടെ നീക്കങ്ങൾ നിരീക്ഷിക്കുവാൻ രഹസ്യ സ്ക്വാഡുകളും അരയും തലയും മുറിക്കു രംഗത്തുണ്ടായിരുന്നു.

വോട്ടിങ് സ്ലിപ്പുകൾ എല്ലാ വീടുകളിലും എത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു പ്രവർത്തകരിൽ ഒരു വിഭാഗം. പാർട്ടി പ്രവർത്തകരും പഞ്ചായത്തംഗങ്ങളും ഉൾപ്പെടെ വോട്ടിങ് സ്ലിപ് വിതരണം നടത്തിയ സ്ഥലങ്ങളും ഉണ്ട്. ഭവനസന്ദർശനം രാത്രി വൈകിയും നീണ്ടു. വോട്ടിന്റെ കൂട്ടലും കിഴിക്കലുമായി മുന്നണികളുടെ ബൂത്ത് ഓഫിസുകളും തിരക്കിലായിരുന്നു.ഇന്നു വോട്ടെടുപ്പു കഴിഞ്ഞാലും പ്രവർത്തകരുടെ ജോലി തീരുന്നില്ല. വോട്ടെടുപ്പിനു ശേഷം പോളിങ് ഏജന്റുമാരുടെ പക്കലെ വോട്ടർപ്പട്ടിക നോക്കി അവസാനവട്ട വോട്ടുനില കൂടി കണ്ടെത്തണം.വോട്ടു ചെയ്തവരെയും ചെയ്യാത്തവരെയും പോളിങ് ഏജന്റുമാർ കയ്യിലുള്ള വോട്ടർപ്പട്ടികയിൽ രേഖപ്പെടുത്തുമെന്നതിനാൽ ഇതു വച്ചുള്ള കണക്കെടുപ്പു കൂടുതൽ വിശ്വസനീയമാണ് എന്നാണ് അനുഭവം. അതു കൂടി കഴിഞ്ഞാൽ പിന്നെ വോട്ടെണ്ണൽ വരെ തൽക്കാലം വിശ്രമം.

കൊട്ടാരക്കരയിൽ 301 ബൂത്തുകൾ

കൊട്ടാരക്കര∙ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ 2,01909 വോട്ടർമാർ ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. കൊട്ടാരക്കര നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലുമായി ക്രമീകരിച്ച 301 ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തും. 105768 സ്ത്രീ വോട്ടർമാരും 94818 പുരുഷ വോട്ടർമാരും ഒരു ട്രാൻസ്ജെൻഡർ വോട്ടറും  ഉണ്ട്. പോളിങ് സജ്ജീകരണങ്ങൾ പൂർത്തിയായി. നിശബ്ദ ദിനമായ ഇന്നലെയും തിരക്കിലായിരുന്നു സ്ഥാനാർഥികളും പ്രവർത്തകരും. പരമാവധി വോട്ടർമാരെ നേരിട്ട് കാണാൻ ഓട്ട പ്രദക്ഷിണത്തിലായിരുന്നു സ്ഥാനാർഥികൾ.ഇന്നലെ മാസ് സ്ക്വാഡുകളുടെ ദിനമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com