ADVERTISEMENT

കരുനാഗപ്പള്ളി ∙ ശക്തമായ മഴയിലും കാറ്റിലും മൊബൈൽ ടവർ ദേശീയപാതയിലേക്ക് മറിഞ്ഞ് 2 വാഹനങ്ങൾ തകർന്നു. ദേശീയപാതയിൽ പുത്തൻതെരുവ് ജംക്‌ഷനു സമീപം ഇന്നലെ രാത്രി 7 മണിയോടെ ആയിരുന്നു അപകടം. ദേശീയപാതയ്ക്കു സമീപത്തെ കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന ടവറിന്റെ ഒരു ഭാഗം ദേശീയപാതയിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. 

 ഈ സമയം അതുവഴി വന്ന വാനിനും കാറിനും മുകളിലേക്കാണ് ടവർ ഒടിഞ്ഞു വീണത്. വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയെങ്കിലും ആർക്കും പരുക്കില്ല. വൈദ്യുതി ലൈനും തകർന്നതോടെ പ്രദേശം ഇരുട്ടിലായി. ഫയർഫോഴ്സും പൊലീസും ടവർ നീക്കം ചെയ്തു. 

അര മണിക്കൂറിലധികം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിൽ പുതിയകാവ് പൂച്ചക്കട ജംക്‌ഷനു സമീപം പാഴ്മരം കടപുഴകി വീണ് ആഷിഖ് മൻസിലിൽ ആഷിഖിന്റെ വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന ഷെഡ് പൂർണമായും തകർന്നു. കുലശേഖരപുരം കവിയിൽ ജംക്‌ഷനു സമീപം മരം കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി. കാറ്റും ഇടിയും മിന്നലും ചേർന്ന ശക്തമായ മഴയിൽ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈൻ തകർന്നത് ഏറെ നേരം വൈദ്യുതി തടസ്സത്തിനും കാരണമായി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com