ADVERTISEMENT
കടയ്ക്കൽ∙ കിണറ്റിൽ നിന്നു രക്ഷപ്പെട്ട അജ്ഞാത ജീവി അഗ്നിരക്ഷാ സേനയെ വെട്ടിച്ചു കടന്നു. കാട്ടുപൂച്ചയുമായി രൂപ സാദൃശ്യം ഉള്ളതാണ് ജീവി. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കടയ്ക്കൽ കുറ്റിക്കാട് സൗപർണികയിൽ ശശിധരന്റെ വീട്ടിലെ കിണറ്റിലാണ് ജീവി വീണത്. വിവരം ലഭിച്ച അഗ്നിരക്ഷാ സേന എത്തി. വല ഉപയോഗിച്ചു ജീവിയെ കരയ്ക്കെത്തിച്ചു. കിണറിന്റെ വക്കിൽ എത്തിയപ്പോൾ ജീവി കടന്നു. കാട്ടൂപൂച്ചയാണെന്നു കരുതുന്നു. ഫയർ ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ടി. വിനോദ്കുമാർ, ഫയർ ഓഫിസർമാരായ എസ്.ജെ. ശ്രീനാഥ്, ആർ.എസ്. രാഗേഷ്, വി.ഒ. അനുമോൻ, എ. സുൽഫിക്കർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com