ആശുപത്രിയിലേക്കു പോകും വഴി കാർ തോട്ടിലേക്ക് മറിഞ്ഞു; അമ്മയും മകനും രക്ഷപ്പെട്ടു
Mail This Article
×
ഓയൂർ ∙ നിയന്ത്രണം വിട്ട കാർ 15 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാർ യാത്രികരായ അമ്മയും മകനും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡുവിള ശ്യാം വില്ലയിൽ ശ്യാമിന്റെ കാറാണ് മറിഞ്ഞത്. ഇന്നലെ രാവിലെ 8.15ന് ആയിരുന്നു സംഭവം. ശ്യാമിന്റെ മാതാവ് രമ സദാശിവനെ ഓയൂരിലെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കരിങ്ങന്നൂർ പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട ഇരുവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.