ADVERTISEMENT

ദുബായിൽ നടക്കുന്ന വേൾഡ് ഫാഷൻ ഷോയിൽ ടോഡ് (കുട്ടികൾക്ക് മാത്രം) വിഭാഗത്തിൽ രാജ്യത്തിന്റെ  പ്രതിനിധിയാകുന്നത് കൊല്ലം ഉമയനല്ലൂർ സ്വദേശിയായ മൂന്നര വയസ്സുകാരി സേറ രതീഷാണ്. ഒ‍ാംകാരം നൃത്ത വിദ്യാലയത്തിന്റെ ഉടമയും നർത്തകനും കൊറിയോഗ്രഫറുമായ ഉമയനല്ലൂർ തെക്കുംകര പുല്ലിച്ചിറ ധ്വനിയിൽ ആർഎൽവി രതീഷ് ജയിംസിന്റെയും ലെയ്ഡയുടെയും മകളായ സേറാ രതീഷാണ് ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതിനിധിയായി ഫാഷൻ ഷോയിൽ മത്സരിക്കുന്നത്.

24 മുതൽ 27 വരെയാണ് ദുബായിൽ വേൾഡ് ഫാഷൻ ഷോ.  5 മാസം മുൻപ് ദേശീയ തലത്തിൽ ഒ‍ാൺലൈനിലൂടെ ടോഡ് വിഭാഗത്തിൽ നടത്തിയ മത്സരത്തിൽ നിന്നാണ് സേറയെ തിരഞ്ഞെടുത്തത്. 5 വിഭാഗങ്ങളിലായാണ് ഗ്രാൻഡ് ഫിനാലെ നടത്തുന്നത്. ബോൾ ഗൗൺ റൗണ്ട് (പ്രത്യേക വേഷം ധരിച്ചുള്ള നടത്തം), ടാലന്റ് റൗണ്ട് (നൃത്തം), ദേശീയ വേഷം, സംസ്ഥാന വേഷം, ഫുഡ് എക്സിബിഷൻ എന്നിങ്ങനെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഫുഡ് എക്സിബിഷനിൽ രക്ഷിതാക്കൾ ഫുഡ് പാകം ചെയ്ത ശേഷം മത്സരാർഥിയെ അണിയിച്ചൊരുക്കി ഭക്ഷണം വിതരണം ചെയ്യിപ്പിക്കും. വിജയ പ്രതീക്ഷയുമായി സേറയും കുടുംബവും 23ന് പുലർച്ചെ ദുബായിലേക്കു പോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com