ADVERTISEMENT
കൊല്ലം ∙ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയതായി കലക്ടർ അഫ്സാന പർവീൺ.കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ കൂടുതൽ വന്ന സാഹചര്യത്തിലാണ് അധിക നിയന്ത്രണം.കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.42% ആണ്. ഇത് കണക്കിലെടുത്താണ് ആൾക്കൂട്ടം ഒഴിവാക്കാൻ പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതും അല്ലാത്തതുമായ എല്ലാ പൊതുപരിപാടികളും ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ നടത്താൻ പാടില്ല. മറ്റു നിയന്ത്രണങ്ങൾ അതേപടി തുടരും. നിയന്ത്രണങ്ങളുടെ കാര്യത്തിൽ 3 എ കാറ്റഗറി ജില്ലകളിൽ ഒന്നാണ് കൊല്ലം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com