ADVERTISEMENT

കൊല്ലം∙ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുക, ഗതാഗതമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് മാർച്ച് നടത്തി.  ഹൈസ്കൂൾ ജംക‍്ഷനിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ ബസ് സ്റ്റാൻഡിന് മുന്നിൽ മന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം മാർ‌ച്ച് ഉദ്ഘാടനം ചെയ്തു. 

 മറ്റെല്ലാ കാര്യങ്ങൾക്കും ധൂർത്തടിക്കുന്ന സർക്കാർ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാത്തത് നീതികേടാണെന്ന് അദ്ദേഹം പറഞ്ഞു. യുവമോർച്ച സംസ്ഥാന സമിതി അംഗം ജമുൻ ജഹാംഗീർ, ജില്ലാ ജനറൽ സെക്രട്ടറി പി.അഖിൽ, ഭാരവാഹികളായ ആർ. ശംഭു, ദീപുരാജ്, ഗോപകുമാർ, യു.ഗോകുൽ കരുവ, മണ്ഡലം പ്രസിഡന്റുമാരായ ശരത് മാമ്പുഴ, പ്രവീൺ, ഉണ്ണിക്കൃഷ്ണൻ, അരുൺ പന്മന, അബിൻ, അഖിൽ കൈതപ്പുഴ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിനു, ബി.അനന്തൻ, നിഖിൽ കരുവ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com