ADVERTISEMENT

കൊല്ലം ∙ ബീച്ചിലെ കടകൾ കോർപറേഷൻ പൊളിച്ചുനീക്കി.  സാധനങ്ങൾ മാറ്റാൻ അവസരം നൽകാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കടകളും സാധനങ്ങളും തകർത്തതിനെതിരെ സ്ത്രീകൾ ഉൾപ്പെടെയുള്ള കച്ചവടക്കാർ രംഗത്തെത്തുകയും പൊളിക്കുന്നതു തടയുകയും ചെയ്തു. കൂടുതൽ പൊലീസ് എത്തുകയും സാധനങ്ങൾ മാറ്റാൻ അവസരം നൽകുകയും ചെയ്തശേഷം മുഴുവൻ കടകളും നീക്കി. കൊച്ചുപിലാംമൂട്ടിൽ നിന്നു തുറമുഖത്തേക്കുള്ള റോഡിന്റെ പാർശ്വഭാഗത്ത്, ബീച്ചിലെ  കടകളാണു രാവിലെ പൊളിച്ചു തുടങ്ങിയത്.  കച്ചവടം തുടങ്ങുന്നതിനു മുൻപേ എത്തിയ ഉദ്യോഗസ്ഥർ മണ്ണുമാന്തി  ഉപയോഗിച്ചു സാധനങ്ങൾ ഉൾപ്പെടെ കടകൾ തകർത്തു. സാധനങ്ങൾ കോർപറേഷന്റെ ലോറിയിൽ കയറ്റി.   സ്ത്രീകൾ ഉൾപ്പെടെയുള്ള കച്ചവടക്കാർ മറ്റു കടകൾ പൊളിക്കുന്നതു തടഞ്ഞു. 

കടകൾ പൊളിച്ചു മാറ്റുമ്പോൾ സമീപത്തു നിന്നു കരയുന്ന സ്ത്രീ. ചിത്രം : മനോരമ
കടകൾ പൊളിച്ചു മാറ്റുമ്പോൾ സമീപത്തു നിന്നു കരയുന്ന സ്ത്രീ. ചിത്രം : മനോരമ

സാധനങ്ങൾ മാറ്റാൻ  5 മിനിറ്റു പോലും അവസരം നൽകാതെയാണു പൊളിക്കുന്നത് എന്നാരോപിച്ചാണു തടഞ്ഞത്.  സമീപത്തു വൻകിടക്കാർ അനധികൃത നിർമാണം നടത്തി വ്യാപാരം നടത്തുന്നെങ്കിലും അതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും കച്ചവടക്കാർ ആരോപിച്ചു.  ഈസ്റ്റ് സിഐ  ആർ. രതീഷിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി. കടകളിലെ സാധനങ്ങൾ മാറ്റാനും കടകൾ പൊളിച്ചുനീക്കാനും അവസരം നൽകി. തുടർന്നു മറ്റു കച്ചവടക്കാർ സാധനങ്ങൾ മാറ്റുകയും  നിർമാണസാമഗ്രികൾ അഴിച്ചുമാറ്റുകയും ചെയ്തു.  കഴിഞ്ഞ ആഴ്ച ബീച്ചിലെ കച്ചവടക്കാരുടെ യോഗം   മേയർ വിളിച്ചു ചേർത്തിരുന്നു. 

ബീച്ചിലെ കടകൾ  പൊളിച്ചുനീക്കിയശേഷം കോർപറേഷന്റെ  വാഹനത്തിലേക്കു മാറ്റിയ സാധനങ്ങൾ വിവരമറിഞ്ഞെത്തി  തിരിച്ചിറക്കുന്ന  കടയുടമ.
ബീച്ചിലെ കടകൾ പൊളിച്ചുനീക്കിയശേഷം കോർപറേഷന്റെ വാഹനത്തിലേക്കു മാറ്റിയ സാധനങ്ങൾ വിവരമറിഞ്ഞെത്തി തിരിച്ചിറക്കുന്ന കടയുടമ.

കച്ചവടക്കാർക്കു പ്രത്യേക മേഖല തിരിച്ചു ബങ്കുകൾ അനുവദിക്കുമെന്നും മണൽപരപ്പിലെ വ്യാപാരം അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. പാചക വാതക സിലിണ്ടർ ഉപയോഗിച്ചു പാചകം ചെയ്യുന്നതും പ്ലാസ്റ്റിക് ഉപയോഗവും നിരോധിക്കുകയും ഉണ്ടായി. ഈയിടെ കടയ്ക്കു തീപിടിച്ചതിനെ തുടർന്നാണു പാചക വാതകം ഉപയോഗിക്കുന്നതു നിരോധിച്ചത്. പകരം സംവിധാനം ഒരുക്കാതെയും സാധനങ്ങൾ മാറ്റാൻ അവസരം നൽകാതെയും കടകൾ പൊളിച്ചു നീക്കുകയായിരുന്നു എന്നു കച്ചവടക്കാർ പരാതിപ്പെട്ടു. കടകൾ എന്ന് ഒഴിയണമെന്നു യോഗത്തിൽ നിർദേശം നൽകിയിരുന്നില്ലെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com