ADVERTISEMENT
കോട്ടവട്ടം ∙ വൈകിട്ട് പെയ്ത മഴയിൽ കോട്ടവട്ടം, മാക്കന്നൂർ മേഖലയിൽ കനത്ത നാശം. മാക്കന്നൂർ ക്ഷേത്രത്തിനു സമീപം വൈദ്യുതി ലൈനിനു മുകളിലേക്കു വീണ മരം കടയുടെ മുകളിൽ പതിച്ചു. മൂന്നു വൈദ്യുതിത്തൂണുകൾ ഒടിഞ്ഞു. പ്രദേശവാസി ബാബുവിന്റെ കടയ്ക്കു മുകളിലാണ് മരം വീണത്. കടയുടെ ഉള്ളിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. കോട്ടവട്ടം-ചക്കുവരയ്ക്കൽ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് മൂന്നിന് തുടങ്ങിയ മഴയാണ് നാശം വിതച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com