ADVERTISEMENT

എഴുകോൺ∙ വർഷങ്ങളായി റോഡ് വക്കിൽ കിടന്നു നശിച്ച ട്രാക്ടർ ലേലത്തിൽ വിറ്റു. എഴുകോൺ പഞ്ചായത്ത് നെടുമ്പായിക്കുളം കാർഷിക സമിതിയുടെ ട്രാക്ടറാണ് ആക്രി ഇനത്തിൽ ലേലത്തിൽ പോയത്.  എഴുകോൺ കൃഷി ഭവന്റെ മേൽനോട്ടത്തിൽ പാടശേഖര സമിതിക്കായി 2006 ൽവാങ്ങിയതായിരുന്നു. നെല്ല് കൃഷി നിലച്ചതോടെ ഉപയോഗം കുറഞ്ഞ ട്രാക്ടറിന്റെ അറ്റകുറ്റപ്പണി നടത്താതായതോടെയാണ് വഴിയിലായത്. 

10 വർഷമായി കൊല്ലം തിരുമംഗലം ദേശീയ പാതയോരത്ത് നെടുമ്പായികുളം ജംക്‌ഷന് സമീപം ട്രാക്കർ ഉപയോഗ ശൂന്യമായി കിടക്കുന്നതായി പൊതു മരാമത്ത് വകുപ്പ് മന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ പരാതി ലഭിച്ചു. 

ദേശീയ പാതയോരത്ത് കിടക്കുന്ന ട്രാക്ടർ അടിയന്തരമായി മാറ്റണമെന്ന് മന്ത്രി അറിയിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് ലേലം വിളിച്ചത്. പൊതു മരാമത്ത് വകുപ്പ് മെക്കാനിക്കൽ വിഭാഗം 18000 രൂപ മതിപ്പ് വിലയിട്ട ട്രാക്ടറിന് 30000 രൂപ ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ പറഞ്ഞു. 40000 രൂപ ലേലം ഉറപ്പിച്ച എഴുകോൺ സ്വദേശി തുക അടയ്ക്കാത്തതിനെ തുടർന്ന് അടുത്ത ലേലക്കാരൻ കല്ലട സ്വദേശി ജയൻ പിള്ളയ്ക്കു ലഭിച്ച ട്രാക്ടർ തമിഴ്നാട് സ്വദേശിക്കു മറിച്ചു വിൽക്കുകയായിരുന്നു.

ട്രാക്ടർ തമിഴ്നാട്ടിൽ നിന്നെത്തിയ മെക്കാനിക്കുകളുടെ പരിശ്രമത്തിൽ പ്രവർത്തന സജ്ജമായി. ‍ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് കൊണ്ടു പോയി. മധുരയ്ക്ക് സമീപം കടയനല്ലൂരിൽ കൃഷി ആവശ്യങ്ങൾക്കായാണു ട്രാക്ടർ കൊണ്ടുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com