ADVERTISEMENT

കുളത്തൂപ്പുഴ∙ ഗ്രാമപ്പഞ്ചായത്തിലെ ആദിവാസി മേഖലയായ വില്ലുമല അമ്പതേക്കർ എന്നിവിടങ്ങളിൽ കാട്ടാന ഭീതി. കാടുവിട്ടിറങ്ങിയ ഒറ്റയാൻ അമ്പതേക്കർ വനപാതയിൽ നിലയുറപ്പിച്ചതോടെ ഗതാഗതം ഭീഷണിയിൽ. വനം വകുപ്പ് വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ വേലികൾ തകർത്തു വനപാതയിൽ കടന്ന ശേഷം വനം വകുപ്പിന്റെ തന്നെ പ്ലാന്റേഷനിലെ വേലി തകർത്ത് അകത്തു കയറിയിരിക്കുകയാണ് ഒറ്റയാൻ.

രാത്രിയാത്രയുടെ കാര്യത്തിൽ അതീവ ഭീതിയിലായി. ഒറ്റയാൻ ഇതേവരെ ആർക്കു നേരെയും ആക്രമണോത്സുകത കാട്ടാത്തതിലാണ് ആശ്വാസം. സൗരോർജവേലികൾ നവീകരിക്കാൻ നടപടിയും കാട്ടാന ഭീതിയുടെ പശ്ചാത്തലത്തിൽ വനപാതയിലും മേഖലയിലും സുരക്ഷയും കാവലും വനംവകുപ്പ് ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com