ADVERTISEMENT

കണ്ണനല്ലൂർ‌∙ നെടുമ്പന കമ്യൂണിറ്റി ഹെൽത്ത് സെന്റർ വളപ്പിലെ 5 ലക്ഷം രൂപയിലേറെ വില വരുന്ന ചന്ദനമരം മുറിച്ചു കടത്തി. ചൊവ്വ രാത്രിയിലാണ് മോഷണം നടന്നതായാണു സംശയം. ആശുപത്രിയിലെ പിപി ബ്ലോക്കിന് സമീപം നിന്ന ചന്ദന മരമാണ് മോഷണം പോയത്. ഏകദേശം പതിമൂന്നര ഏക്കറിലധികം സ്ഥലമാണ് ആശുപത്രിക്കുള്ളത്. എന്നാൽ ചുറ്റുമതിൽ ഇല്ലാത്തതിനാൽ ഇവിടെ സാമൂഹിക വിരുദ്ധർ താവളമാക്കുന്നുവെന്ന പരാതി പണ്ടേയുണ്ട്.

മുഖത്തല ബ്ലോക്കിന്റെ കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ചന്ദന മരം മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് നിബു ജോൺ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. ചന്ദനമരം മോഷണം പോയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യൂത്ത് കോ‍ൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സജാദ് മലേവയൽ, ഷഹീർ മുട്ടയ്ക്കാവ്, റാഷിദ് പാലമൂട്, സിയാദ്, ലത്തീഫ്, അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com