ക്ഷീരോൽപന്ന നിർമാണ പരിശീലനം
കൊല്ലം∙ ഓച്ചിറ ക്ഷീരോൽപന്ന നിർമാണ വികസന പരിശീലന കേന്ദ്രത്തിൽ 19 മുതൽ 30 വരെ ക്ഷീരോൽപന്ന നിർമാണത്തിൽ ക്ലാസ് റൂം പരിശീലനം നടക്കും. 17 ന് വൈകിട്ട് 5ന് മുൻപ് 8075028868, 9947775978, 0476-2698550 എന്നീ നമ്പറുകളിൽ റജിസ്റ്റർ ചെയ്യണം.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ പുനലൂർ സർക്കാർ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 7025403130.
കൊല്ലം ∙ സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. വെബ്സൈറ്റ്: www.scolekerala.org. 0474 2798982.
ബോണസ് പിരിവ് പാടില്ല
കൊല്ലം∙കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിനു കീഴിലെ തൊഴിലാളികൾ പദ്ധതി സ്ഥലത്തെ തൊഴിലുടമകളിൽ നിന്ന് ബോണസോ മറ്റ് അനധികൃത പിരിവോ നടത്താൻ പാടില്ലെന്നു ബോർഡ് ചെയർപഴ്‌സൻ നിർദേശിച്ചു. അധികൃതർക്കു പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കും. പരാതികൾ ഉണ്ടെങ്കിൽ 0474-2749048,8075333190 എന്നീ ഫോൺ നമ്പറുകളിലോ khwwbklm@gmail.com ഇ-മെയിൽ വിലാസത്തിലോ അറിയിക്കാം.
സീറ്റ് ഒഴിവ്
കൊല്ലം∙ കൊല്ലം കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ കൊമേഴ്സ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ 20നകം സ്‌കൂളിൽ എത്തണം. ഫോൺ– 04742799494, 2799696
എകെഎസ്ടിയു ജില്ല ക്യാംപ് അഞ്ചലിൽ
അഞ്ചൽ ∙ എകെഎസ്ടിയു ജില്ലാ ലീഡേഴ്സ് ക്യാംപ് നാളെ 10 മുതൽ ബിവിയുപി സ്കൂൾ ഹാളിൽ നടക്കും. ഉദ്ഘാടനം പി.എസ്.സുപാൽ എംഎൽഎ നിർവഹിക്കും. ജില്ല പ്രസിഡന്റ് എൻ.ബിനു അധ്യക്ഷത വഹിക്കും. യാത്രയയപ്പ്, പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ചു ചർച്ച തുടങ്ങിയവ ഉണ്ടായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
ഗെസ്റ്റ് അധ്യാപക ഒഴിവ്
കൊല്ലം ∙ ടികെഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഇംഗ്ലിഷ്, ഇസ്‌ലാമിക് ഹിസ്റ്ററി, ഹിന്ദി, മലയാളം, ഹിസ്റ്ററി, ഇക്കണോമിക്സ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ അപേക്ഷ നൽകണം. അവസാന തീയതി 20. ഇ–മെയിൽ: tkmartsguest@gmail.com.
സീറ്റൊഴിവ്
കൊല്ലം ∙ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ കൊമേഴ്സ് വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.രാവിലെ 9നും ഉച്ചയ്ക്കു 2നും ഇടയിൽ സ്കൂളുമായി ബന്ധപ്പെടുക. അവസാന തീയതി 20.